തലശ്ശേരിക്കടുത്ത് വടക്കുമ്പാട് പതിനേഴ് കാരി തുങ്ങി മരിച്ച നിലയില്‍

Loading...

തലശ്ശേരി:  ധർമ്മടം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. തലശ്ശേരിക്കടുത്ത വടക്കുമ്പാടാണ് പതിനേഴ് കാരി തുങ്ങി മരിച്ചത്.

വടക്കുമ്പാട് കുറു പ്പാടി എൽപി സ്കൂളിന് സമീപം താമസിച്ചുവരുന്ന നിഷാന്തിന്റെ മകൾ നിതാഷയെയാണ് ഞായറാഴ്ച അർധ രാത്രിക്കും ഇന്ന് പുലർച്ചെയും മധ്യത്തിലുള്ള സമയത്തിൽ തുങ്ങി മരിച്ചത്.

തലശ്ശേരി ബ്രണ്ണൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിനിയാണ് നിതാഷ .ഇന്നലെ രാത്രി പതിവ് പോലെ ഉറങ്ങാൻ കിടന്ന നിതാഷയെ ഇന്ന് പുലർച്ചെയാണ് മുറിക്കകത്ത് തുങ്ങിയ നിലയിൽ കണ്ടത്.

ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മാഹി ഗവർമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്ക ക യാ ണ്. നിതാ ഷക്ക് .എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ ഒരു അനുജൻ ഉണ്ട്. അമമ .അനിഷ

ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍ :ചക്കരക്കല്ലില്‍ സഹപാഠികളായ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥിനികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലമുണ്ട സ്വദേശിനി അഞ്ജലി അശോക്, കാഞ്ഞിരോട് സ്വദേശിനി ആദിത്യ സതീശന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചക്കരക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരും ചെമ്പിലോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. അഞ്ജലിയുടെ വീട്ടിലെ കിടപ്പ് മുറിയിലാണ് ഇവര്‍ ആത്മഹത്യ ചെയ്തത്. മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

ഇന്നലെ ഉച്ച വരെ ഇരുവരും സ്‌കൂളില്‍ ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞെത്തിയ ശേഷം ആദിത്യ അഞ്ജലിയുടെ വീട്ടിലേക്ക് പോയിരുന്നു. തുടര്‍ന്ന് വീട്ടുകാരോട് സംസാരിച്ച ശേഷം ഇരുവരും മുകളിലെ മുറിയിലേക്ക് പോയി.

എന്നാല്‍ മുറിയില്‍ കയറിയ ഇരുവരും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കതകില്‍ മുട്ടി വിളിച്ചു. എന്നാല്‍ മുറി തുറക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് ഇരുവരെയും ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ കുറിപ്പില്‍ ചില സഹപാഠികളുടെ പേരുകള്‍ പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം