ഷെറിന്‍ മാത്യൂസ് വധം: വളര്‍ത്തച്ഛന് ജീവപര്യന്തം തടവുശിക്ഷ

Loading...

ടെക്‌സാസ്: ഷെറിന്‍ മാത്യൂസ് എന്ന മൂന്നു വയസുകാരിയെ അമേരിക്കയില്‍ കൊലപ്പെടുത്തിയ കേസില്‍ മലയാളി വെസ് ലി മാത്യുവിന് ജീവപര്യന്ത്യം. കുട്ടിയുടെ വളര്‍ത്തച്ഛനായിരുന്നു ഇയാള്‍. വെസ് ലി മാത്യുവിനെതിരെ കൊലക്കുറ്റമായിരുന്നു ചുമത്തിയിരുന്നത്.

കേസില്‍ അറസ്റ്റിലായിരുന്ന വളര്‍ത്തമ്മ സിനി മാത്യുവിനെ 15 മാസത്തിനു ശേഷം മോചിപ്പിച്ചിരുന്നു. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലായത്തില്‍ നിന്ന് 2016 ലാണ് അമേരിക്കന്‍ മലയാളികളായ വെസ് ലിയും സിനിയും ഷെറിനെ ദത്തെടുത്തത്.

2017 ഒക്ടോബര്‍ ഏഴിന് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതാവുകയായിരുന്നു. ദിവസങ്ങള്‍ക്കു ശേഷം വീടീനു സമീപത്തെ കലുങ്കില്‍ നിന്ന് കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കൊന്ന് ഉപേക്ഷിച്ചത് വെസ് ലിയാണെന്ന് കണ്ടെത്തുകയായിരുന്നു.

പാല്‍ നല്‍കിയപ്പോള്‍ കുടിക്കാന്‍ തയ്യാറാകാത്ത ഷെറിനെ പിതാവ് വെസഌ നിര്‍ബന്ധിച്ച്‌ കുടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. ഷെറിന്‍ മരിച്ചെന്നു കരുതി മൃതദേഹം വീടിന് പുറത്തേക്ക് മാറ്റുകയായിരുന്നുവെന്നാണ് വെസ്‌ലിയുടെ മൊഴി.

ജനിച്ച്‌ ഏതാനും മാസം മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞിനെ ദമ്ബതികള്‍ ദത്തെടുത്തത്. കുട്ടിക്ക് കാഴ്ചയ്ക്കും സംസാരത്തിനും വൈകല്യമുണ്ടായിരുന്നത് പിന്നീടാണ് മനസിലായത്. ഷെറിനെ കാണാതായതിന് പുറകെ തന്നെ മാതാപിതാക്കളെ കേന്ദ്രീകരിച്ചായിരുന്നു പൊലിസ് അന്വേഷണം നടത്തിയത്.

Loading...