തൊഴിലില്ലായ്മ സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ പാർലമെന്റിൽ സർക്കാരിന്‍റെ ഉരുണ്ടു കളി

Loading...

 

 

ന്യൂഡല്‍ഹി :   തൊഴിലില്ലായ്മ  സംബന്ധിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നൽകാതെ പാർലമെന്റിൽ സർക്കാരിന്‍റെ  ഉരുണ്ടു കളി. ഇത് സംബന്ധിച്ച്  ബിനോയ് വിശ്വം എംപി  രാജ്യ സഭയിൽ ഉന്നയിച്ച ചോദ്യത്തിന്  ബുധനാഴ്ച  നൽകിയ മറുപടിയിലാണ്  ഗവൺമെന്റ്  വഴുതി മാറിയത്  (സ്റ്റാർട് ചോദ്യം  നമ്പർ: 31, ഫെബ്രുവരി -6 ).

ഔപചാരിക – അനൗപചാരിക  മേഖലകളിൽ  എൻഡിഎ  ഭരണ കാലത് സൃഷ്ടിക്കപ്പെട്ട സൃഷ്ടിക്കപ്പെട്ട  തൊഴിലവസരങ്ങൾ  എത്രയാണെന്നും അവയുടെ വിഷാദശാംശങ്ങൾ  എന്താണെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ ചോദ്യം.

അവയ്ക്കു തൊഴിൽ വകുപ്പ് സഹ മന്ത്രി സന്തോഷ് കുമാർ നൽകിയ മറുപടിയിൽ  തൊഴിൽ സൃഷ്ടിക്കുന്നതിന് വേണ്ടി സർക്കാർ  വിവിധ നടപടികൾ സ്വീകരിച്ചു  എന്നല്ലാതെ  കൃത്യമായി  സ്ഥിതി വിവര കണക്കുകൾ  നൽകിയില്ല. ‘മുദ്ര ‘ പദ്ധതി പ്രകാരം 2019 ജനുവരി 25  വരെ 15 .59  കോടി വായ്പകൾ  അനുവദിച്ചുവെന്നും മറുപടിയിൽ പറഞ്ഞു.

തൊഴിലില്ലായ്മ  സംബന്ധിച്ച  വാർഷിക സ്ഥിതി വിവരണ കണക്കുകൾ  പരസ്യപെടുത്തുന്ന സമ്പ്രദായം സർക്കാർ ഔദ്യൊയോഗിഗമായി  നിർത്തലാക്കിയോ എന്ന ചോദ്യത്തിനും പൊതു വിവരങ്ങൾ  ആയിരുന്നു മറുപടി. നാഷണൽ സാമ്പിൾ സർവേ  ഓഫിസ്  (എൻ എസ എസ ഓ) ഇത് സംബന്ധിച്ച ഒടുവിലത്തെ പഠനം നടത്തിയത് 2011 -2012 ലാണെന്നും  മന്ത്രി  അറിയിച്ചു.

ബിനോയ് വിശ്വത്തിന്റെ  പ്രതികരണം: മോദി  ഭരണത്തിന്  കീഴിൽ   2017-18  തൊഴിലില്ലായ്മ 6.1  ശതമാനം  ആയി വർധിച്ചുവെന്നു നാഷണൽ സാമ്പിൾ സർവേ ഓഫിസ്  നടത്തിയ ദേശവ്യാപക പഠനത്തിലാണ് കണ്ടെത്തിയത്.

നോട്ട് നിരോധനത്തിന്‍റെ   അനന്തര ഫലമായി ഉണ്ടായ ഈ ദുരവസ്ഥ മോദി  സര്ക്കാരിന്റെ അവകാശ വാദങ്ങളെ  തുറന്നു കാണിക്കുന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ ഡിസംബർ  ഒടുവിൽ അംഗീകരിച്ച ഈ പഠന റിപ്പോർട്ട്  പ്രസിദ്ധീകരിക്കാതെ ഒളിച്ചു കളിക്കാനാണ് സര്‍ക്കാര്  തയ്യാറായത്.

സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ചെയര്‍മാന്‍റെയും, അനൗദ്യോഗിക അംഗത്തിന്‍റെയും രാജിയിലേക്  നയിച്ചത്  ഈ ഒളിച്ചു കളിയാണ്. പാർലമെന്റിനോട്  പോലും സത്യം തുറന്നു പറയാനുള്ള മോദി  സർക്കാരിന്റെ  ഭയപ്പാടാണ് ഇന്നത്തെ മറുപടിയിൽ വ്യക്തമാകുന്നത്.

തൊഴിൽ നഷ്ടപ്പെട്ടവരും, തൊഴിൽ നേടി അലയുന്നവരുമായ ജനകോടികൾ സർക്കാരിനെ കൊണ്ട് കണക്കു പറയിപ്പിക്കുമെന്നു  ഉറപ്പാണ് എന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.

Loading...