ഇത്ര റൊമാന്റിക്കായ ഭര്‍ത്താവിനെ വേണ്ടെന്ന് കാട്ടി യുവതിയുടെ വിവാഹമോചന കേസ്

Loading...

യുഎഇ :വിവാഹാം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോഴും തന്നോട് ഒരിക്കൽ പോലും ഭർത്താവ് വഴക്കിട്ടിട്ടില്ല. വീട്ടുകാര്യങ്ങളിൽ എല്ലാം തന്നെ സഹായിക്കുന്നു, തനിക്കുള്ള ഭക്ഷണം വരെ തയാറാക്കിതരുന്നു. ഇങ്ങനെ കൂടുതൽ സ്നേഹം തരുന്ന ഒരാളെ വേണ്ടെന്നാണ് വിവാഹ മോചനത്തിനായി നൽകിയ ഹർജിയിൽ ഭാര്യ കണ്ടെത്തി പറയുന്ന കാരണങ്ങൾ.

ഏറ്റവും കുറഞ്ഞത് ഒരുദിവസമെങ്കിലും വഴക്കിട്ട് നിൽക്കണമെന്നാണ് തന്റെ ആഗ്രഹം പക്ഷെ വിവാഹജീവിതത്തിൽ ഇതുവരെ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. ഇനി അഥവാ അങ്ങോട്ട് ദേഷ്യപ്പെട്ട് വഴക്കിട്ട് മിണ്ടാതിരുന്നാൽ ഭർത്താവ് തന്നെ സമ്മാനങ്ങൾ തന്ന് സന്തോഷിപ്പിക്കുകയാണ് പതിവെന്നും യുവതി കോടതിയോട് പറഞ്ഞു.

താൻ എപ്പോഴും ആരോഗ്യപരമായ ചർച്ചയ്ക്കും തർക്കത്തിനുമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ജീവിതത്തിൽ അങ്ങനെ യാതൊന്നും സംഭവിക്കുന്നില്ലെന്നും ഒരു വർഷത്തെ ജീവിതം നരകമായെന്നും ഇവർ പറയുന്നു. ഭർത്താവ് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണെന്ന് ഇവർ കോടതിയെ ബോധിപ്പിച്ചു.

ഭാര്യ കേസ് നൽകിയതറിഞ്ഞ് ഭർത്താവ് നൽകിയ മറുപടിയും സ്നേഹത്തിൽ പൊതിഞ്ഞ്. ഭാര്യയോട് ദേഷ്യമൊന്നുമില്ലെന്നും തനിക്ക് വിവാഹമോചനം വേണ്ടെന്നുമാണ് ഭർത്താവ് പറയുന്നത്. താൻ ഉത്തമ ഭർത്താവാകാനാണ് ശ്രമിച്ചതെന്നും തന്‍റെ തെറ്റ് തിരുത്താൻ ഒരു അവസരം കൂടി തരണമെന്നും ഭർത്താവ് കോടതിയിൽ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം