Categories
ദേശീയം

മുത്തൂറ്റ് ഫിനാന്‍സ് ശാഖയിലെ കവര്‍ച്ച ; പ്രതികള്‍ പിടിയില്‍

മിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേര്‍ പിടിയിലായി. ഹൈദരാബാദില്‍ നിന്നാണ് സംഘം പിടിയിലായതെന്നാണ് വിവരം.

ഏഴുകോടി രൂപയുടെ സ്വര്‍ണമാണ് ഇവര്‍ കവര്‍ന്നത്. ഇന്ന് രാവിലെയാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് സ്വര്‍ണവും കണ്ടെടുത്തിട്ടുണ്ട്. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടാനായതായി പൊലീസ് അറിയിച്ചു.

ഇന്നലെ രാവിലെ 9.30 നായിരുന്നു മുഖംമൂടി ധരിച്ചെത്തിയ സംഘം പണവും സ്വര്‍ണവും മോഷണം നടത്തിയത്.

രാവിലെ സ്ഥാപനം തുറന്ന ഉടനെ ഇടപാട് നടത്താനുണ്ടെന്ന വ്യാജേന എത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച് മാനേജര്‍, ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കെട്ടിയിട്ട് തോക്ക് ചൂണ്ടിയാണ് കവര്‍ച്ച നടത്തിയത്. ജീവനക്കാരെ ഉപയോഗിച്ച് തന്നെയാണ് ലോക്കര്‍ തുറപ്പിച്ചത്.

ഏഴര കോടി രൂപ വില വരുന്ന 25 കിലോ സ്വര്‍ണവും 96,000 രൂപയും മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം കവര്‍ന്നു. സ്ഥാപനത്തിലെ സിസിടിവി റെക്കോര്‍ഡറും എടുത്തതാണ് കവര്‍ച്ച സംഘം കടന്നു കളഞ്ഞത്.

മാനേജറുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സ്ഥാപനത്തില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ 10 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു പൊലീസ് അന്വേഷണം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Robbery , Muthoot Finance branch , Defendants arrested

NEWS ROUND UP