എന്തുകൊണ്ട് തോറ്റു? പരാജയം പഠിക്കാന്‍ രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്

Loading...

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുടുംബത്തിന്റെ കുത്തക മണ്ഡലമായ അമേഠിയില്‍ നേരിട്ട കനത്ത പരാജയം പഠിക്കാന്‍ മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയിലേക്ക്. ബിജെപി നേതാവ് സ്മൃതി ഇറാനിയോട് ഒന്നരപതിറ്റാണ്ട് കാലം പ്രതിനിധാനം ചെയ്ത മണ്ഡലത്തില്‍ അരലക്ഷത്തിലേറെ വോട്ടിനാണ് രാഹുല്‍ പരാജയപ്പെട്ടത്. തോറ്റെങ്കിലും മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ ശ്രമങ്ങള്‍. തോല്‍വിയെ കുറിച്ച്‌ പഠിക്കാന്‍ ജൂലൈ 10-ന് അമേഠിയില്‍ രാഹുലെത്തും. പൊതുപരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കില്ല. നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ട് പരാജയത്തിനുപിന്നിലെ കാരണങ്ങള്‍ നേരിട്ടറിയുകയാണ് ഉദ്ദേശ്യം. ദേശീയ ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്കാഗാന്ധിയും രാഹുലിനൊപ്പമുണ്ടാകും.

അതേസമയം, അമേഠിയിലെ രാഹുലിന്റെ പരാജയത്തിന് പിന്നില്‍ സമാജ്വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും നിസ്സഹകരണമാണെന്നാണ് കെഎല്‍ ശര്‍മയും എഐസിസി സെക്രട്ടറി സുബൈര്‍ ഖാനും നേരത്തെ പഠനം നടത്തി വിശദീകരിച്ചത്. ഇരുപാര്‍ട്ടികളും ഇത്തവണ അമേഠിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെന്നും അതുകൊണ്ട് ഈ വോട്ടുകള്‍ ബിജെപിയിലേക്ക് പോയെന്നുമാണ് റിപ്പോര്‍ട്ട്. രാഹുലിന് 2014-ല്‍ കിട്ടിയ വോട്ടിനെക്കാള്‍ കൂടുതല്‍ 2019-ല്‍ കിട്ടിയിട്ടുണ്ട്. എന്നാല്‍, 2014-ല്‍ ബിഎസ്പിക്ക് കിട്ടിയ 57,000 വോട്ട് കോണ്‍ഗ്രസിന് ലഭിച്ചതുമില്ല. അതിനാല്‍ 55,000 വോട്ടിന് രാഹുല്‍ തോറ്റു എന്നാണ് നേതാക്കളുടെ വാദം.

കർണാടകത്തിലെ എംഎൽഎമാർ ഗോവയിൽ എത്തിയിട്ടില്ല ; രഹസ്യകേന്ദ്രത്തിലെന്ന് സൂചന

ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പരാജയകാരണങ്ങളെക്കുറിച്ച്‌ നേരിട്ട് പ്രവര്‍ത്തകരില്‍നിന്ന് മനസ്സിലാക്കണമെന്ന് മനീഷ് തിവാരി ഉള്‍പ്പടെയുള്ള നേതാക്കള്‍ രാഹുലിനെ ഉപദേശിച്ചു. പിന്നാലെയാണ് രാഹുല്‍ അമേഠിയിലേക്ക് എത്തുന്നത്.

Loading...