ഇന്ധനവില കുതിക്കുന്നു, പൊതുജനം കിതയ്ക്കുന്നു!

ഇന്ധനവില വീണ്ടും കൂടി. തുടർച്ചയായ ഒമ്പതാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വർധിച്ചു കൊണ്ടിരിക്കുന്നത്.

പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്നു കൂടിയത്. കണ്ണൂരില്‍ പെട്രോളിന് 79 രൂപ 65 പൈസ,ഡീസലിന് 72 രൂപ 65 പൈസ,കൊച്ചിയില്‍ പെട്രോളിന് 79 രൂപ 29 പൈസ, ഡീസലിന് 72 രൂപ 22,തിരുവനന്തപുരത്ത് പെട്രോളിന് 80 രൂപ 73 പൈസയും ഡീസലിന് 73 രൂപ 65 പൈസയുമാണു വില.

ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്ര പെട്രോളിയം മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണു സൂചന.

വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാഹചര്യത്തിൽ ഏറെ വലഞ്ഞ പൊതുജനം വണ്ടി വിറ്റ് ഇന്ധനം അടിക്കേണ്ട ഗതികേടിലായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം