#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ

#shock | വടകരയിലെ 11 കെവി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണു; എല്ലാവരും ഭയന്നു, രക്ഷകനായി ഓവർസിയർ
May 7, 2024 10:20 PM | By Athira V

വടകര: ( www.truevisionnews.com ) 11 കെവി ലൈനിൽനിന്ന് ഷോക്കേറ്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ അബോധാവസ്ഥയിലായ തൊഴിലാളിക്ക് രക്ഷകനായി വൈദ്യുതി ബോർഡ് ജീവനക്കാരൻ.

കുട്ടോത്ത് സ്വദേശി വിടുപറമ്പിൽ സത്യനാണു ബീച്ച് സെക്‌ഷൻ‌ ഓവർസിയർ പഴങ്കാവ് എമി ഹൗസിൽ സി.കെ.രഞ്ജിത്തിന്റെ തക്കസമയത്തെ ഇടപെടൽ മൂലം ജീവൻ തിരിച്ചുകിട്ടിയത്.

രാവിലെ 11.30ന് കോൺവന്റ് റോഡിലെ രണ്ടു നില കടമുറിയുടെ മുകളി‍ൽ മേൽക്കൂര മാറ്റി സ്റ്റീൽ പൈപ്പ് ഇടുമ്പോഴാണു ഷോക്കേറ്റത്. സ്റ്റീൽ പൈപ്പ് ലൈനിൽ തട്ടി മേൽക്കൂരയിൽ തെറിച്ചു വീണ സത്യന്റെ ബോധം പോയി.

മറ്റൊരു തൊഴിലാളി താങ്ങിപ്പിടിച്ച അവസ്ഥയിൽ 15 മിനിറ്റോളം മേൽക്കൂരയിൽ കഴിയേണ്ടി വന്നു. ഷോക്കടിച്ചതായതു കൊണ്ട് ആരും മുകളിലേക്ക് കയറാതെ തരിച്ചു നിന്നു.

വിവരമറിഞ്ഞ രഞ്ജിത്ത് സഹപ്രവർത്തകന്റെയൊപ്പം ബൈക്കി‍ൽ കുതിച്ചെത്തി. കോണി വഴി മുകളിലേക്ക് കയറി നെഞ്ചിൽ അമർത്തി ജീവൻരക്ഷാ പ്രവർത്തനം നടത്തി. ഫയർഫോഴ്സിന്റെ സഹായത്തോടെ സത്യനെ താഴെ ഇറക്കി ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

#electricity #board #employee #rescues #unconscious #worker #roof #electric #shock #11kv #line

Next TV

Related Stories
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

May 19, 2024 09:45 PM

#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും...

Read More >>
#arrest |  കഞ്ചാവ്  മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

May 19, 2024 08:13 PM

#arrest | കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ...

Read More >>
#attack  | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

May 19, 2024 08:03 PM

#attack | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ്...

Read More >>
Top Stories