#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്

#dogattack | പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം നാല് പേരെ ആക്രമിച്ച് പേപ്പട്ടി; അതീവ സാഹസികമായി നായയെ കീഴ്‌പ്പെടുത്തി യുവാവ്
May 8, 2024 08:29 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പയ്യോളിയില്‍ എട്ടുവയസ്സുകാരിയടക്കം പേപ്പട്ടിയുടെ കടിയേറ്റത് നാല് പേര്‍ക്ക്. മൂരാട് പെരിങ്ങാട് ഭാഗത്താണ് കഴിഞ്ഞ ദിവസം പേപ്പട്ടി ആക്രമണം ഉണ്ടായത്.

എട്ടു വയസ്സുകാരിയായ അഷ്മിക, പ്രദേശവാസികളായ ബാലകൃഷ്ണന്‍, കീഴനാരി മൈഥിലി, ഒഴിവയലില്‍ ശ്രീരേഷ് എന്നിവര്‍ക്കാണ് കടിയേറ്റത്.

വീട്ടില്‍ നിന്നിറങ്ങി പുറത്തേക്ക് പോവുകയായിരുന്ന ശ്രീരേഷിനെ പേപ്പട്ടി ആക്രമിച്ചെങ്കിലും ശ്രീരേഷ് നായയെ കീഴ്‌പ്പെടുത്തി കെട്ടിയിടുകയായിരുന്നു.

ഈ പ്രദേശത്തിന് സമീപത്തായി നിരവധി കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. നായയെ പിടികൂടിയിരുന്നില്ലെങ്കില്‍ ഈ കുട്ടികളെയും അക്രമിക്കുമായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ജ്യോതീന്ദ്രന്റെയും റഷിനയുടെയും മകളായ അഷ്മികയെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ആക്രമിച്ചത്. അഷ്മികയുടെ ചെവിക്കും തലയിലുമാണ് കടിയേറ്റത്.

കുട്ടിയെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബാലകൃഷ്ണന്‍, മൈഥിലി എന്നിവര്‍ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ശ്രീരേഷ് കീഴ്പ്പെടുത്തിയ ശേഷം അവശ നിലയിലായ നായയെ കണ്ണൂര്‍ വെറ്ററിനറി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പരിശോധന നടത്തി. ഇവിടെ നിന്നുമാണ് പേവിഷബാധ സ്ഥിരീകരിച്ചത്.

#maddog #attacks #4 #payyoli #later #caught #youth #dangerously

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories