#arrest |'ഇതിവിടെ നടപ്പില്ല സലീമേ', നാട്ടുകാർ പലതവണ പറഞ്ഞിട്ടും കേട്ടില്ല; പാതിരാ വരെ 'ഹാൻസും കൂളും' വിൽപ്പന, അറസ്റ്റ്

#arrest |'ഇതിവിടെ നടപ്പില്ല സലീമേ', നാട്ടുകാർ പലതവണ പറഞ്ഞിട്ടും കേട്ടില്ല; പാതിരാ വരെ 'ഹാൻസും കൂളും' വിൽപ്പന, അറസ്റ്റ്
May 7, 2024 08:52 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  നിരോധിത പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, കൂള്‍ ലീഫ് മുതലായവ കച്ചവടം ചെയ്ത കടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുക്കം പന്നിക്കോട്- ചുള്ളിക്കാപറമ്പ് റോഡിലെ 'പുത്തന്‍ വിളയില്‍ സ്റ്റോര്‍' എന്ന സ്ഥാപനം നടത്തുന്ന സലീമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 125 ഓളം പാക്കറ്റ് ഹാന്‍സ്, കൂള്‍ ലീഫ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ലഹരി വസ്തുക്കള്‍ തേടി മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലുംആളുകള്‍ ഇവിടെ എത്തിയിരുന്നു. അനധികൃത ലഹരി കച്ചവടം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നിരവധി തവണ ഇയാളെ താക്കീത് ചെയ്തിരുന്നു.

എന്നാല്‍ അതൊന്നും മുഖവിലക്കെടുക്കാതെ ഇയാള്‍ കച്ചവടം തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒന്‍പത് മുതല്‍ 12 വരെയുള്ള സമയങ്ങളിലാണ് ഇവിടെ തകൃതിയായി കച്ചവടം നടക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

ഒടുവിൽ നാട്ടുകാർ വിവരനറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സഘം കച്ചവടക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ ശ്രീജേഷ്, വിനോദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കെ.എം അനീസ്, എ. ബിജു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

#police #arrested #shopkeeper #who #sold #Hans #Cool #Leaf

Next TV

Related Stories
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

May 19, 2024 09:45 PM

#drowned | കനാല്‍ കുളത്തില്‍ രണ്ട് പേര്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോൾ

ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആകാശ്. സുഹൃത്തായ വിഷ്ണുവിനൊപ്പമാണ് ഇരുവരും...

Read More >>
#arrest |  കഞ്ചാവ്  മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

May 19, 2024 08:13 PM

#arrest | കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ...

Read More >>
#attack  | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

May 19, 2024 08:03 PM

#attack | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ്...

Read More >>
Top Stories