#death|യുവാവിന്റെ മരണം: പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം

 #death|യുവാവിന്റെ മരണം: പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം
May 8, 2024 06:58 AM | By Meghababu

 കൊച്ചി: (truevisionnews.com)എറണാകുളം തിരുവാല്ലൂരിൽ 20കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണം കടുപ്പിച്ച് കുടുംബം.

ഉത്സവപ്പറമ്പിലുണ്ടായ സംഘർഷത്തിൽ പരാതി പറയാനെത്തിയ അഭിജിത്തിനെ പൊലീസ് മർദിച്ചിരുന്നുവെന്ന് മാതാവ് മിനി ആരോപിച്ചു. പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അഭിജിത്തിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

ഏപ്രിൽ 12ന് വീടിന് സമീപത്തെ ക്ഷേത്രപരിസരത്ത് ബി.ജെ.പി പ്രവർത്തകരുമായി ഉണ്ടായ തർക്കത്തിൽ അഭിജിത്തിന് പരിക്കേറ്റിരുന്നു. ആശുപത്രി രേഖകളുമായി പരാതി പറയാനെത്തിയ അഭിജിത്തിനെ ആലുവ വെസ്റ്റ് പൊലീസ് പ്രതിചേർത്തുവെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം.

ഉത്സവ ദിവസം അഭിജിത്തിനെ പൊലീസ് കരുതൽതടങ്കലിൽ വെച്ചുവെന്നും സ്റ്റേഷനിൽ വെച്ച് പൊലീസ് മർദിച്ചതായി അഭിജിത്ത് പറഞ്ഞെന്നും അമ്മ മിനി ആരോപിച്ചു. പൊലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് അഭിജിത്തിന്റെ ജീവനെടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

അഭിജിത്തിന്റെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. അഭിജിത്തിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ചിട്ടുണ്ട്.

#Youth #death #family #accuses #police

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories