വാങ്കഡെയില്‍ വീരു കസറി ; റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇന്ത്യ ലെജന്‍ഡ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

Loading...

മുംബൈ : വാങ്കഡെയില്‍ വീരേന്ദര്‍ സെവാഗിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ കരുത്തില്‍ റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ടി20 മത്സരത്തില്‍ വിന്‍ഡീസ് ലെജന്‍ഡ്സിനെതിരെ ഇന്ത്യ ലെജന്‍ഡ്സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ലെജന്‍ന്‍ഡ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലെജന്‍ഡ്സ് ലക്ഷ്യത്തിലെത്തി.

ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് വീരേന്ദര്‍ സെവാഗും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ർ ടെന്‍ഡുല്‍ക്കറും. 29 പന്തില്‍ 36 റണ്‍സെടുത്ത് പുറത്തായ സച്ചിന്‍ ഓപ്പണിംഗ് വിക്കറ്റില്‍ സെവാഗിനൊപ്പം 83 റണ്‍സടിച്ച് വിജയത്തിന് അടിത്തറയിട്ടു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സച്ചിനുശേഷം വന്ന മുഹമ്മദ് കൈഫും(14), മന്‍പ്രീത് ഗോണിയും(0) നിരാശപ്പെടുത്തിയെങ്കിലും വീരുവിനൊപ്പം ചേര്‍ന്ന യുവരാജ് സിംഗ്(7 പന്തില്‍ 10 നോട്ടൗട്ട്) ഇന്ത്യയെ വിജയവര കടത്തി. 57 പന്തില്‍ 11 ബൗണ്ടറിസഹിതമാണ് സെവാഗ് 74 റണ്‍സെടുത്തത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ശിവനരെയ്ന്‍ ചന്ദര്‍പോളാണ്(41 പന്തില്‍ 62) ബാറ്റിംഗില്‍ തിളങ്ങിയത്. ഡാരന്‍ ഗംഗ(24 പന്തില്‍ 32)യും വിന്‍ഡീസിനായി തിളങ്ങിയെങ്കിലും വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ 15 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായി.

കാള്‍ കൂപ്പര്‍(2), റിക്കാര്‍ഡോ പവല്‍(1), എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യക്കായി സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, പ്രഗാന്‍ ഓജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം