ലൈംഗികബന്ധത്തിന് ശേഷം വേദനയുണ്ടോ?- ക്യാൻസറിന്റെ ലക്ഷണമായേക്കാം

Loading...

ക്യാന്‍സര്‍  തിരിച്ചറിയാൻ വൈകുന്നതുകൊണ്ടുതന്നെയാണ് അത് പലപ്പോഴും ഒരു വില്ലനാകുന്നത്. നമ്മൾ നിസ്സാരമെന്ന് കരുതുന്ന പല കാരണങ്ങളും ഇത്തരത്തിൽ വലിയ രോഗങ്ങളുടെ സൂചനയാണ്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വേദന ഉണ്ടാകുന്നുണ്ടെങ്കിൽ അതും ഇത്തരത്തിൽ ഒരു കാരണമാണ്.

സ്‌ത്രീകൾക്ക് അടിവയറ്റിൽ ഉണ്ടാകുന്ന വേദന പലപ്പോഴും അവർ കാര്യമാക്കാറില്ല. എന്നാൽ ഇത് ക്യാൻസറിന് കാരണമാകുന്നതാണ്. അതുപോലെ തന്നെ ശാരീരിക ബന്ധത്തിനിടക്ക് സ്ത്രീകളില്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം.
അണ്ഡാശയ അര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് സെക്‌സില്‍ ഏര്‍പ്പെടുമ്പോഴുണ്ടാകുന്ന അതികഠിനമായ വേദന. ചിലരില്‍ ബന്ധപ്പെട്ട് കഴിഞ്ഞതിനു ശേഷമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

Loading...