Categories
money

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും കുറഞ്ഞു

കൊ​ച്ചി : സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വീ​ണ്ടും കുറവ് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച പ​വ​ന്‍റെ വി​ല 360 രൂ​പ കു​റ​ഞ്ഞ് 36,000 രൂ​പ​യി​ലെ​ത്തി.

4,500 രൂ​പ​യാ​ണ് ഗ്രാ​മി​ന്‍റെ വി​ല. ഇ​ന്ത്യ​ന്‍ രൂ​പ ക​രു​ത്താ​ര്‍​ജി​ച്ച​തും ഡോ​ള​ര്‍ വി​ല​യി​ടി​ഞ്ഞ​തു​മാ​ണു ഇ​ന്നു സ്വ​ര്‍​ണ​വി​ല​യി​ല്‍ പ്ര​തി​ഫ​ലി​ച്ച​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.

അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ള്‍​പ്പെ​ടെ റി​ക്കാ​ര്‍​ഡ് നേ​ട്ടം കൈ​വ​രി​ച്ചു മു​ന്നേ​റി​യ സ്വ​ര്‍​ണ​വി​ല​യി​ല്‍ ക​ഴി​ഞ്ഞ 113 ദി​വ​സ​ത്തി​നി​ടെ പ​വ​ന് 6,000 രൂ​പ​യു​ടെ ഇ​ടി​വാ​ണ് നേ​രി​ട്ടി​ട്ടു​ള്ള​ത്.

ഗ്രാം ​വി​ല​യാ​ക​ട്ടെ ഈ ​കാ​ല​യ​ള​വി​ല്‍ 750 രൂ​പ​യും കു​റ​ഞ്ഞു. ഇ​തോ​ടെ ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തെ നി​ല​വാ​ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Gold prices fall again in the state