ഫാ​ത്തി​മയുടെ ആത്മഹത്യ: ക്യാപസ് വി​ട്ടു​പോ​ക​രു​തെ​ന്ന് അ​ധ്യാ​പ​ക​ന് നി​ര്‍​ദേ​ശം

Loading...

ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫ് ജീ​വ​നൊ​ടു​ക്കി‍​യ സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​ന്‍ സു​ദ​ര്‍​ശ​ന്‍ കാമ്ബ​സ് വി​ട്ടു​പോ​ക​രു​തെ​ന്ന് നി​ര്‍​ദേ​ശം. കേ​സ് അ​ന്വേ​ഷി​ക്കു​ന്ന സെ​ന്‍ട്രല്‍ ക്രൈം​ബ്രാ​ഞ്ചാണ് ഇ​തു സം​ബ​ന്ധി​ച്ച്‌ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

ഐ​ഐ​ടി കാന്പ​സി​ല്‍ പോ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. കേ​സി​ല്‍ ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യും അ​ന്വേ​ഷ​ണ സം​ഘം രേ​ഖ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കേ​സി​ന്‍റെ നി​ല​വി​ലെ സ്ഥി​തി അ​റി​യാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യെ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ പി​താ​വും കു​ടും​ബാം​ഗ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ല്‍ ക​ണ്ട് പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ഫാ​ത്തി​മ​യു​ടേ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം