#westnilevirus |'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി?

#westnilevirus |'ഗുരുതരമല്ല, എങ്കിലും ജാഗ്രത പാലിക്കണം'; എന്താണ് വെസ്റ്റ് നൈല്‍ പനി?
May 7, 2024 12:17 PM | By Susmitha Surendran

(truevisionnews.com)  മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്.

എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണമെന്നും കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. വെസ്റ്റ് നൈല്‍ പനിയെ കുറിച്ച് വിശദമായി അറിയാം..

എന്താണ് വെസ്റ്റ് നൈല്‍?

ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്.

രോഗപ്പകര്‍ച്ച

ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

രോഗലക്ഷണങ്ങള്‍

തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.

ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.

രോഗപ്രതിരോധവും ചികിത്സയും

വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം.

കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്.

കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.

#not #serious #but #caution #should #be #exercised #What #West #Nile #Fever?

Next TV

Related Stories
#periyamurdercase |  മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

Dec 28, 2024 01:01 AM

#periyamurdercase | മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി...

Read More >>
#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

Dec 28, 2024 12:54 AM

#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

യുവാവ് പ്രതിരോധിച്ചതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ചില്ല് അടിച്ചു പൊളിച്ചു യുവാവ് വാഹനത്തിൽ നിന്ന്...

Read More >>
#arrest | 'ലോൺ അല്ലെ റെഡിയാക്കിത്തരാം', കമ്മീഷനായി ഗൂഗിൾ പേ വഴി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

Dec 28, 2024 12:44 AM

#arrest | 'ലോൺ അല്ലെ റെഡിയാക്കിത്തരാം', കമ്മീഷനായി ഗൂഗിൾ പേ വഴി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ്...

Read More >>
#death | പൂട്ടിക്കിടന്ന  കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകർന്നുവീണു; 16കാരന് ദാരുണാന്ത്യം

Dec 28, 2024 12:38 AM

#death | പൂട്ടിക്കിടന്ന കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകർന്നുവീണു; 16കാരന് ദാരുണാന്ത്യം

പ്രായപൂ‍ർത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് പൂട്ടിക്കിടന്ന...

Read More >>
#poison | മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

Dec 27, 2024 04:42 PM

#poison | മകന് പിന്നാലെ അച്ഛനും; വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറ‍ർ വിജയനും മരിച്ചു

ചൊവ്വാഴ്ചയാണ് എൻ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ...

Read More >>
#periyamurdercase | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

Dec 27, 2024 03:52 PM

#periyamurdercase | പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്

കല്ല്യോട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. ബാബുരാജാണ് കേസിലെ പതിനാലാം പ്രതി കെ മണികണ്ഠന്‍, ഇരുപതാം പ്രതി കെ വി കുഞ്ഞിരാമന്‍ എന്നിവർക്കൊപ്പം...

Read More >>
Top Stories

Entertainment News