#shibinadeath |പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം; ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി ന്യൂനപക്ഷകമ്മീഷന്‍

#shibinadeath |പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം; ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി ന്യൂനപക്ഷകമ്മീഷന്‍
May 7, 2024 04:55 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)   ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സക്കിടെ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് തള്ളി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍.

റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് അറിയിച്ചാണ് റിപ്പോര്‍ട്ട് തള്ളിയത്. വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. അടുത്ത സിറ്റിംഗിന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശിച്ചത്.

യുവതിയുടെ മരണത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. യുവതിയുടെ മരണ കാരണം ചികിത്സാ പിഴവല്ലെന്ന് കാട്ടിയായിരുന്നു അന്വേഷണത്തിനായി നിയോഗിച്ച ഡോക്ടര്‍മാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

കരൂര്‍ തൈവേലിക്കകം ഷിബിന (31) ആണ് മരിച്ചത്. സര്‍ജറി വിഭാഗം മേധാവി ഡോ.സജികുമാര്‍ ചെയര്‍മാനായ സമിതിയാണ് അന്വേഷണം നടത്തിയത്.

മാര്‍ച്ച് 21ാം തീയതിയായിരുന്നു ഷിബിനയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26ാം തീയതി പെണ്‍കുഞ്ഞ് ജനിച്ചു. പിന്നാലെ ഷിബിനയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു.

ഡിസ്ചാര്‍ജ് ചെയ്യുന്ന ഘട്ടത്തില്‍ അവശതകളെപ്പറ്റി ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും കാര്യത്തിലെടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷിബിനയെ ഈ മാസം ആദ്യം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡയാലിസിസിന് ഉള്‍പ്പടെ വിധേയാക്കി. ഗുരുതരാവസ്ഥയെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഏപ്രില്‍ 28 ന് മരണപ്പെടുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ അശ്രദ്ധമൂലമുണ്ടായ അണുബാധയാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

#shibina #death #postnatal #treatment #Minority #Commission #rejected #report #hospital #authorities

Next TV

Related Stories
#arrest |  കഞ്ചാവ്  മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

May 19, 2024 08:13 PM

#arrest | കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പ്പന്നവുമായി രണ്ട് പേർ പിടിയിൽ

എക്സൈസ് സംഘം അരൂർ മേഘലയിൽ നടത്തിയ പരിശോധനയിലാണ് ഇവർ...

Read More >>
#attack  | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

May 19, 2024 08:03 PM

#attack | മദ്യപാനവും ലഹരി ഉപയോഗവും ചോദ്യം ചെയ്തു; വീടിനു നേരെ ആക്രമണം

ഗൃഹനാഥൻ്റെ വീടിന് സമീപത്തെ തകർന്നു കിടക്കുന്ന ഷെഡിൽ നിരവധി യുവാക്കൾ മദ്യപിക്കുകയും ലഹരി ഉപയോഗം നടത്തുകയും ചെയ്യുന്നത് അമ്പലപ്പുഴ പൊലീസ്...

Read More >>
#RameshChennithala | അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു - രമേശ് ചെന്നിത്തല

May 19, 2024 07:55 PM

#RameshChennithala | അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോഗ്യ വകുപ്പ് കുത്തഴിഞ്ഞു - രമേശ് ചെന്നിത്തല

കോവിഡ് കാലത്ത് ദിവസേന പത്രസമ്മേളനം നടത്തി കാര്യങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി, ആരോഗ്യ മേഖലയിലെ കാടുംകൊള്ളയ്ക്കാണ് അന്നു മറ...

Read More >>
#moneyfraud | വ്യാജ ലോൺ ആപ്പിലൂടെ ലോൺ സംഘടിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്, യുവാവിനെ റിമാന്‍ഡ് ചെയ്തു

May 19, 2024 07:46 PM

#moneyfraud | വ്യാജ ലോൺ ആപ്പിലൂടെ ലോൺ സംഘടിപ്പിക്കാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്, യുവാവിനെ റിമാന്‍ഡ് ചെയ്തു

ലോണ്‍ സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് ലോണ്‍ അപ്രൂവ് ആകാനായി പരാതിക്കാരനില്‍ നിന്ന് 82,240 രൂപ തട്ടിയെടുത്തെന്നായിരുന്നു...

Read More >>
#murdercase | ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

May 19, 2024 07:21 PM

#murdercase | ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍; നാട്ടുകാരുടെ രോഷത്തിനിടെ എത്തിച്ചത് ഹെൽമറ്റ് വെച്ച്, തെളിവെടുപ്പ്

പള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡിൽ കോനാട്ട് രാജേഷിനെയാണ് കഞ്ഞിക്കുഴിയിലെ സ്വകാര്യ ബാറിന്റെ മുന്നിൽ നിന്നും...

Read More >>
#complaint | 'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി

May 19, 2024 07:19 PM

#complaint | 'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി

സി.പി.എം അനുകൂല പേജുകളിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് സി.പി.എം സൃഷ്ടിയാണെന്നാണ് കാസിമിന്റെ...

Read More >>
Top Stories