സുശാന്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകര്‍ ; ചരിത്രം കുറിച്ച് ദിൽ ബേച്ചാരയുടെ ട്രെയിലർ

Loading...

സുശാന്തിനോടുള്ള സ്നേഹം പ്രകടിപ്പിച്ച് ആരാധകര്‍. ലോക സിനിമാ ചരിത്രത്തിൽ ഏറ്റവുമധികം യൂട്യൂബ് ലൈക്കുകൾ നേടിയ ട്രെയിലറായി സുശാന്ത് സിംഗ് രജ്പുതിൻ്റെ അവസാന സിനിമയായ ദിൽ ബേച്ചാരയുടെ ട്രെയിലർ.

മാർവൽ സിനിമാ പരമ്പരയിലെ അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനെ ഉയർന്ന മാർജിനിൽ മറികടന്നാണ് ദിൽ ബേച്ചാര യൂട്യൂബിൽ ഒന്നാമതെത്തിയത്.

ദിൽ ബേച്ചാര ഇപ്പോൾ 67 ലക്ഷം ലൈക്കുകളാണ് നേടിയിരിക്കുന്നത്. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഒന്നാമതുള്ള ട്രെയിലർ റിലീസ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ 50 ലക്ഷത്തിലധികം ലൈക്കുകൾ നേടി.

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറിനാവട്ടെ ആകെ 36 ലക്ഷം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. അതേ സമയം, ആകെ കാഴ്ചക്കാരുടെ എണ്ണത്തിൽ ഇൻഫിനിറ്റി വാർ തന്നെയാണ് ഇപ്പോഴും മുന്നിട്ടു നിൽക്കുന്നത്.

23 കോടിയിലധികം ആളുകളാണ് ഇൻഫിനിറ്റി വാർ ട്രെയിലർ കണ്ടത്. ദിൽ ബേച്ചാരയുടെ ട്രെയിലറിന് മൂന്നരക്കോടിയോളം വ്യൂസാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. 24 മണിക്കൂറിനുള്ളിൽ 32 മില്ല്യൺ വ്യൂസ് നേടിയ ദിൽ ബേച്ചാര അത്തരത്തിൽ മറ്റൊരു റെക്കോർഡ് കൂടി കരസ്ഥമാക്കിയിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം