ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി.

നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നും വിവരം. ആമസോണ്‍ പ്രൈം ചോര്‍ച്ചയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്.
ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്. ജീത്തു ജോസഫാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Fake version of Mohanlal starrer Drishyam-2 in Telegram shortly after OTD release.