Categories
headlines

വന്മതിലിന്‍റെയും  ഡ്രാഗണുകളുടെയും നാട്ടിലേക്ക്…. സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര

യാത്രയെ ഇഷ്ട്ടപെടാത്തവർ നമ്മുക്കിടയില്‍ വിരളമാണ്. അത്രമേൽ പ്രിയപ്പെട്ടതാണ്  എല്ലാവർക്കും യാത്ര. ദൈനദിന ജീവിത നല്‍കുന്ന മടുപ്പുകളില്‍ നിന്ന് ഒരു മാറി നില്‍പ്പ് , കുറച്ചു ദിവസം വേറൊരു ലോകത്തേക്ക്…

പക്ഷേ നമ്മുടെ യാത്രയുടെ അതിരുകള്‍ പലപ്പോഴും നമ്മുടെ രാജ്യാതിര്‍ത്തിയില്‍  ഒതുങ്ങി പോകാറുണ്ട്. രാജ്യത്തിനു പുറത്തേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുന്നവർ ചുരുക്കം ചിലർ മാത്രമാണ്.

അതില്‍ തന്നെ നമ്മുടെ അയല്‍രാജ്യമായ  രാജ്യമായ ചൈനയിലേക്ക് പ്ലാൻ ചെയ്യുന്നവർ വിരളമാണ്. ചൈന എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം കടന്ന് വരുന്നത് ശ്രീനിവാസന്റെ ഡയലോഗ് ആയിരിക്കും.

അറബിക്കഥ സിനിമയിൽ ഗൾഫിൽ പോകാൻ പറയുമ്പോൾ കമ്യുണിസം ഇഷ്ട്ടപെടുന്ന മുകുന്ദൻ എന്നാ ചൈനയിൽ പോയാൽ പോരേയെന്നു ചോദിക്കുന്നത്. നമ്മൾ അറിയുന്ന ചൈന ഇതൊക്കെയാണ്. വൻമതിലിന്റെ നാട്, കമ്യുണിസ്റ്റ് ചൈന, ക്യുബ മുകുന്ദന്റെ ചൈന…

ഇവിടെയാണ്‌ യുവ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും കോഴിക്കോട് നാദാപുരം സ്വദേശിയുമായ  സുനിൽ ടിറ്റോ  ചൈനയെ അടുത്തറിയാൻ നടത്തിയ യാത്രക്ക് പ്രസക്തിയേറുന്നത്.

അദ്ദേഹത്തിന്റെ സോളോ ട്രിപ്പിന്റെ ഭാഗമായി ചെലവ് ചുരുക്കി നടത്തിയ ഒൻപതു ദിവസത്തെ അതിമനോഹരമായ യാത്ര. ഈ യാത്ര അനുഭവം ട്രൂവിഷന്‍ ന്യൂസിലൂടെ പങ്കുവെയ്ക്കുകയാണ് സുനില്‍.

വന്മതിലിന്‍റെയും  ഡ്രാഗണുകളുടെയും നാട്ടിലേക്ക്….സുനില്‍ ടിറ്റോയുടെ ചൈന യാത്രാനുഭവ പരമ്പര……ആദ്യ ഭാഗം 

Part -1
ഭൂഗോളത്തിലെ ജനസംഖ്യയുടെ ഇരുപതു ശതമാനത്തോളം ആൾക്കാർ വസിക്കുന്ന രാജ്യം – എന്നാൽ അതിനോടടുത്തു തന്നെ ജനസംഖ്യയുള്ള ഇന്ത്യയേക്കാൾ മൂന്നിരട്ടി വലിപ്പം .

വൈവിധ്യവും , അതോടൊപ്പം തന്നെ മറ്റുള്ളവർ വൈചിത്ര്യവുമായി കാണുന്ന ഭക്ഷണ രീതികൾ,
ഒരേ ഭാഷ സംസാരിക്കുന്ന നൂറ്റിനാൽപ്പതോളം കോടി ജനങ്ങൾ, കമ്മ്യൂണിസത്തോടൊപ്പം , മുതലാളിത്തിന്റെ രീതികളെയും ഉൾക്കൊണ്ടു കൊണ്ട് വളർത്തി കൊണ്ടുവന്ന സമ്പദ് ഘടനയും ഭരണവും, ലോകത്തെ വിസ്മയിപ്പിക്കുന്ന വ്യാവസായിക വളർച്ച.

ഗൂഗിൾ മാപ് മുതൽ ഹബ്ബിൾ ടെലസ്കോപ് വരെ ലോകത്തെവിടെയുമുള്ള ഏതൊരു സാധനത്തിനും സമാന്തരമായി അതോടൊപ്പം തന്നെയുള്ള ഉൽപ്പന്നങ്ങൾ സൃഷ്ടിച്ചു അത്ഭുതം കാണിക്കുന്ന രാജ്യം , വന്മതിലും, ടാങ് രാജവംശത്തിന്റെ അവശേഷിപ്പുകളുമുള്ള സാംസ്കാരിക വൈവിധ്യം .

യൂറോപ്യൻ , അമേരിക്കൻ രാജ്യങ്ങളും, ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളും നിഗൂഢതയുടെ നോക്കി കാണുന്ന, എന്നാൽ മനോഹരമായ സംസ്കൃതിയും ഇന്ത്യയോളം തന്നെ ഭൂവൈവിധ്യവുമുള്ള ചൈന –

 

ഇതെല്ലാമായ ചൈനയെ, ലോക സഞ്ചാര ഭൂപടത്തിൽ , അതിലും ചുരുക്കി പറഞ്ഞാൽ ഇന്ത്യക്കാരുടെ സഞ്ചാര ഭൂപടത്തിൽ പൊതുവെ വിരളമായേ പരാമർശിച്ചു കണ്ടിട്ടുള്ളൂ. ഇതൊക്കെ തന്നെയാണ് ഈ വർഷത്തെ സോളോ ബാഗ് പാക്കിങ് യാത്രയിൽ ചൈനയെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.

ചെലവ് ചുരുക്കി വർഷത്തിലൊരിക്കൽ എങ്ങനെ ഒരു വിദേശ സഞ്ചാരം നടത്തം എന്ന ലിറ്റ്മസ്
ടെസ്റ്റുകൂടിയായിരുന്നു ഇത്

ഇന്ത്യയുടെ മൂന്നിരട്ടിയുള്ള ചൈനയിൽ കേവലം ഒൻപതു ദിവസങ്ങൾ മാത്രമായിരുന്നു എനിക്ക് യാത്രക്കായി ഉണ്ടായിരുന്ന സമയം. അത്കൊണ്ട് ബീജിംഗ് , ഷാങ്ങ്ഹായ് , ഷാവോസ്കിങ് എന്നീ മൂന്ന് സ്ഥലങ്ങളാണ് ഞാൻ യാത്രക്കായി തെരഞ്ഞെടുത്തത്

തയ്യാറെടുപ്പുകൾ

ചൈനാ വിസ പ്രോസസ്സ് മുതൽ മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു ഈ യാത്ര മുഴുവൻ.

മറ്റേതു യാത്രകളെയും പോലെ , മാപ്പ് നോക്കി സ്ഥലങ്ങൾ മനസ്സിലാക്കുന്നതിലുപരിയായി വലിയ തയ്യാറെടുപ്പുകളൊന്നും പൊതുവെ ഞാൻ ചെയ്യാറില്ല . അതിന്റേതായ ഗുണങ്ങളും ഒപ്പം ചില ദോഷങ്ങളും ഉണ്ട് താനും. പ്രത്യേകിച്ച് ചൈന പോലെ ഒരു രാജ്യത്തു യാത്ര ചെയ്യുമ്പോൾ , ഭാഷ കൈകാര്യം ചെയ്യാനുള്ള ട്രാൻസ്‌ലേറ്റർ നേരത്തെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തു വെക്കുക എന്ന കാര്യം പോലും വിട്ടു പൊയി. എങ്കിലും ഇനി യാത്ര ചെയ്യുന്നവർക്കായുള്ള ചില അവശ്യ വസ്തുക്കളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു

1. ചൈനീസ് ഭാഷ ട്രാൻസിലേറ്റർ – ബൈഡു ട്രാൻസലേറ്റർ വളരെയേറെ ഉപകാരപ്രദം ആണ് .
2. VPN അപ്ലിക്കേഷൻ – ചൈനയിൽ ഗൂഗിൾ, ഫേസ്ബുക്, വഹട്സപ്പ് തുടങ്ങിയ അപ്പ്ലിക്കേഷനുകൾ വർക്ക് ചെയ്യില്ല . അവർക്കൊരു സമാന്തര ഇന്റർനെറ്റ് സംവിധാനം ഉണ്ട്. ഗൂഗിൾ മാപ്പിനും , ഗൂഗിൾ സെർച്ചിനും എല്ലാം ചൈനക്കാർക്ക് അവരുടേതായ അപ്പ്ലിക്കേഷനുകൾ ചൈനീസ് ഭാഷയിൽ ഉണ്ട്. ഒരു VPN മൊബൈലിൽ ഇൻസ്റ്റാൾ ചെയ്‌താൽ ഈ പ്രശ്നം തീരും
3 . മൊബൈൽ ഇന്റർനെറ്റ് & കാളിങ് – ചൈനയിൽ, ഗവൺമെന്റ് അധീനതയിൽ മൂന്നു മൊബൈൽ കമ്പനികളാണ് ഉള്ളത്. ചൈനയിൽ ഡാറ്റ എന്നാൽ വിലപിടിപ്പുള്ള സംഭവം ആണ് . 20 ജിബി പാക്കിന് 300 യുവാൻ (3000 രൂപയോളം) ആണ്. , വോഡാഫോൺ യുസേഴ്‌സിനായി മൂവായിരം രൂപയുടെ അൺലിമിറ്റഡ് ഇൻകമിങ്, ഔട്ട് ഗോയിങ് കാൾ, ലിമിറ്റഡ് ഇന്റർനെറ്റ് എന്നിവ ഉള്ള ഉള്ള ഇന്റർനാഷണൽ റോമിങ് പാക്കേജ് ആക്ടിവട് ചെയ്താണ് ഞാൻ ഉപയോഗിച്ചത്. ഇന്ത്യയിൽ തന്നെയുള്ള എന്റെ സ്വന്തം നമ്പറിൽ ഈ ചുരുങ്ങിയ തുകക്ക് , ഇന്റർനാഷണൽ റോമിങ്ങിൽ സ്വന്തം നമ്പരിൽ തന്നെ ലഭ്യമായിരിക്കും
4 മാപ് അപ്ലിക്കേഷൻ – ബൈദു മാപ് അപ്ലിക്കേഷൻ ആണ് ചൈനക്കാരുടെ ഗൂഗിൾ മാപ് . ആപ്പിൾ മാപ് ഇവിടെ നന്നായി വർക് ചെയ്യും. ഞാൻ ആപ്പിൾ മാപ് ആയിരുന്നു ഉപയോഗിച്ചത് . ഗൂഗിൾ മാപ് വിശ്വാസ്യയോഗ്യമല്ല.
5. ഹോട്ടൽ ബുക്കിങ്ങുകൾ – agoda , makemytrip , ട്രിപ്പ്.കോം എന്നീ സൈറ്റുകൾ. ശ്രദ്ധിക്കുക – ഇന്ത്യൻ ഏജൻസികളായ goibibo , oyo തുടങ്ങിയവർക്ക് വളരെ പരിമിതമായ ഒപ്റേൻസ് മാത്രമേ ചൈനയിൽ ഉള്ളൂ – അതും വിശ്വാസ യോഗ്യം അല്ല .
മറ്റു ടിക്കറ്റുകൾക്ക് klook.com

(മ്യൂസിയം, ലോക്കൽ സൈറ്റ് സീൻ തുടങ്ങിയവക്ക് )
6. ലോക്കൽ സിറ്റി ട്രാവൽ – ഷാങ്ങ്ഹായ്, ബെയ്‌ജിങ്‌ നഗരങ്ങളിൽ മെട്രോ വ്യാപകമാണ്. ചീപ് ആൻഡ് ബേസ്ഡ് ഓപ്ഷൻ. ഇംഗ്ലീഷിലുള്ള സൂചികകൾ ഉള്ളതിനാൽ വളരെ എളുപ്പം സ്ഥലങ്ങൾ കണ്ടു പിടിക്കാം. . ബസ് ഡോറിനടുത് വെച്ചിട്ടുള്ള ബോക്സിൽ പൈസ ഇട്ടു നമുക്ക് സഞ്ചരിക്കാൻ പറ്റും. എന്നാലും ബസ്സിൽ റൂട്ട് കണ്ടു പിടിക്കാനും സംസാരിച്ചു മനസ്സിലാക്കാനും ചെറിയ പ്രയാസങ്ങൾ നേരിടും. ബസ് സർവീസ്, മെട്രോ റൂട്ടുകൾ അടങ്ങുന്ന മാപ്പ് ടൂറിസ്റ്റ് ഇൻഫോർമേഷൻ സെന്ററിൽ കിട്ടും . ചൈനീസ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ പല സ്ഥലങ്ങളിലായി ലോക്ക് ചെയ്തു വെച്ചിട്ടുള്ള സൈക്കിളുകൾ, അൺലോക്ക് ചെയ്തു ഉപയോഗിക്കാം . ദിദി (didi) ആണ് അവരുടെ സമാന്തര യൂബർ ടാക്സി സർവീസ്
ഷാങ്ങ്ഹായ് , ബെയ്‌ജിങ്‌ ടൂറിസം ഇൻഫോർമേഷൻ സെന്ററുകൾ അത്യാധുനികവും, വളരെയധികം ഉപകാരപ്രദവുമാണ്

7. ചൈനക്കകത്തുള്ള സഞ്ചാരം – ചൈന മാഗ്ലെവ് ബുള്ളറ്റ് ട്രെയിൻ നെറ്റ്‌വർക്ക് ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയതാണ് . ആകെ 31000കിലോമീറ്ററുകളോളം നീളം വരും.അത്യാധുനികമായ ഈ ട്രെയിൻ സിസ്റ്റം ഗവൺമെന്റ് ഉടമസ്ഥതയിലാണെന്നുള്ളത്. ചൈന ട്രെയിൻ സർവീസുകളെ പറ്റി പിന്നീട് വിശദമാക്കാം. ഡൊമസ്റ്റിക് ഫ്ലൈറ്റുകൾ, ചില സമയങ്ങളിൽ ബുള്ളറ്റ് ട്രെയിനുകളെക്കാളും കുറഞ്ഞ തുകക്ക് ബുക്ക് ചെയ്യാൻ പറ്റും. നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സംവിധാനങ്ങളുണ്ട്. ചെലവ് തുലോം കുറവാണ് പക്ഷെ, ദിവസങ്ങൾ കൂടുതലെടുത്തു യാത്ര ചെയ്യേണ്ടി വരും.

8. കറൻസി , സാമ്പത്തികഉപോയാഗം : മാസ്റ്റർകാർഡ്, വിസ എന്നിവ മിക്കവാറും സ്ഥലങ്ങളിലൊന്നും സ്വീകരിക്കുകയില്ല. അവർക്ക് അവരുടേതായ കാർഡ് കമ്പനികൾ ഉണ്ട് ആവശ്യത്തിനുള്ള യുവാൻ കൈയിൽ കരുതിയാൽ നന്നാവും. ചെറിയ സാമ്പത്തിക കൈമാറ്റത്തിനു പേ ടി എം പോലെ ചൈനക്കാർ വീ ചാറ്റ് വാലറ്റ് ആണ് കൂടുതലായും ഉപയോഗിക്കാറ്.
ചില സ്ഥലങ്ങളിൽ മക്‌ഡൊണാൾഡ് പോലെയുള്ള അന്താരാഷ്‌ട്ര ഔട്ലെറ്റുകളിൽ വരെ മാസ്റ്റർ, വിസ കാർഡുകൾ സ്വീകരിക്കുകയില്ല.

ഏപ്രിൽ അവസാന വാരം രാവിലെ 5.30 ന് ഷാങ്ഹായ് പുഡോങ് എയർപോർട്ടിലേക്ക് പറന്നിറങ്ങുമ്പോൾ ആകാശം മേഖാവൃതമായിരുന്നു . സംഭവബഹുലമായ ചൈനാ യാത്ര ഇവിടെ നിന്നും തുടങ്ങുകയായി…………………

രണ്ടാം ഭാഗം ഉടന്‍ ………..

ചൈനാ യാത്ര (മെയിൻലാൻഡ് ചൈന ) – സന്ദർശകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വിസ

ഈ വര്ഷം മെയ് ആദ്യ വാരം ചൈനയിലേക്ക് ബാഗും തൂക്കി ഇറങ്ങിയപ്പോൾ, വിസ, യാത്ര, താമസം തുടങ്ങി എല്ലാം സ്വന്തമായി പ്ലാൻ ചെയ്തതിന്റെ അനുഭവങ്ങളും, ഇനി യാത്ര ചെയ്യാൻ പോകുന്നവർക്കുള്ള നിർദേശങ്ങളും എന്റെ അറിവിൽ നിന്നുകൊണ്ട് ഇവിടെ വിശദീകരിക്കാൻ ശ്രമിക്കാം. മറ്റു രാജ്യത്തെ വിസകളെ അപേക്ഷിച്ചു , രേഖകളുടെയും അപേക്ഷയിലെ അപാകതകളാലും ഒരുപാട് വിസകൾ എന്റെ മുൻപിൽ വെച്ച് തന്നെ നിരാകരിക്കുന്നത് കണ്ടത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടാമെന്നു കേറിയത്.

അപേക്ഷയിലെ ചെറിയ തെറ്റുകൾ, രേഖകളിൽ ഏതെങ്കിലും അഭാവം ഇതെല്ലാം അപേക്ഷ തള്ളുന്നതിനുള്ള കാരണങ്ങളാണ് . അതുകൊണ്ടു തന്നെ വ്യക്തവും കൃത്യവുമായ രേഖകളും അപേക്ഷയും നിര്ബന്ധമാണ്.

ചൈനയിൽ പൊതുവെ സന്ദർശകർ കുറവായിരിക്കും എന്നും പെട്ടെന്ന് ലഭ്യമായിരിക്കും എന്നുമുള്ള മുൻവിധികൾ അപ്പാടെ തിരുത്തിക്കുറിച്ച അനുഭവങ്ങളായിരുന്നു. ഒൻപത് മണി മുതൽ പന്ത്രണ്ടു മണിവരെ സ്വീകരിക്കുന്ന വിസാ അപേക്ഷകൾക്ക് രാവിലെ നാല് മണി മുതൽ ആൾക്കാർ ക്യു നിൽക്കുന്ന വിചിത്രമായ അനുഭവമായിരുന്നു ഞാൻ കണ്ടത് .

ഒൻപതു മണിക്ക് തുറക്കുന്ന വിസാ സെന്ററിൽ , രാവിലെ ആറു മണിക്ക് പോയി ക്യൂ നിന്ന എന്റെ ക്രമനമ്പർ നാൽപ്പത് ആയിരുന്നു. എക്സ്പ്രസ്സ് വിസക്ക് ഒരു ദിവസം മുന്നൂറു അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളു.

വിസ പ്രോസസ്സ്

വിസ – ഏജൻസി വഴിയോ , സ്വന്തമായോ ശ്രമിക്കാം . പൂനെയിൽ താമസിക്കുന്ന ഞാൻ, ആദ്യം ട്രാവൽ ഏജൻസി വഴി ശ്രമിക്കുകയും, പുണെയിലെ പ്രശസ്തരായ മിക്കവാറും എല്ലാ ഏജൻസികളുടെയും ചൈനാ വിസ സംബന്ധമായ അറിവ് പരിമിതമാണെന്ന തിരിച്ചറിവിൽ സ്വന്തമായി അപേക്ഷിക്കുകയുമാണ് ചെയ്തത് കേരളത്തിൽ താമസമുള്ളവർ ഏജൻസി വഴി ശ്രമിക്കുന്നതാണ് നല്ലത്. പറഞ്ഞു കേട്ടിടത്തോളം , കേരളത്തിൽ അക്ബർ ട്രാവൽസ് തന്നെയാണ് മികച്ചത് . ചൈന വിസ മുംബൈ, കൽക്കട്ട , ദൽഹി എന്നീ നഗരങ്ങളിൽ മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ

ഡൽഹിയിൽ, നേരിട്ട് എംബസ്സി വഴിയും, മുംബൈയിലും, കൊൽക്കത്തയിലും വീ എഫ് എസ് ഗ്ലോബൽ വഴിയുമാണ് ചൈന വിസക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്.

മുംബൈ – ചൈന വിസ സെന്റർ അഡ്ഡ്രസ്സ്‌ :

236 8th floor ,Mafatlal Center, Nariman Point, Mumbai, Maharashtra 400021

സന്ദർശക വിസാ തരങ്ങൾ

ചൈന സന്ദര്ശിക്കാനായി യി പോകുന്നവർ ടൂറിസ്റ്റ് വിസക്കോ, വിസിറ്റര്സ് വിസക്കോ അപേക്ഷിക്കാം

വിസ്റ്റെർസ് വിസക്ക് ചൈനയിൽ നിന്ന് സുഹൃത്തുക്കളോ, കമ്പനിയോ ക്ഷണിച്ച ഒരു ലെറ്റർ ആവശ്യമാണ് .

ഈ ഒരു വത്യാസം ഒഴിച്ച് നിറുത്തിയാൽ മറ്റു രേഖകൾ എല്ലാം വിസിറ്റർസ് വിസക്കും ടൂറിസ്റ്റ് വിസക്കും ഒരേ പോലെയാണ്

അപേക്ഷ കൊടുത്തതിന്റ് ശേഷമുള്ള പ്രോസസിങ് സമയം :

എക്സ്പ്രസ്സ് വിസ – അടുത്ത പ്രവൃത്തി ദിവസം

റെഗുലർ വിസ – നാല് പ്രവൃത്തി ദിവസങ്ങൾ

ആവശ്യമായ രേഖകൾ

1. പാസ്സ്പോര്ട്

2. ടൈപ്പ് ചെയ്തു പ്രിന്റ് എടുത്ത അപേക്ഷ (ഫോട്ടോ അടക്കം). കൈയെഴുത്തു അപേക്ഷകൾ സ്വീകരിക്കുകയില്ല .

3. രണ്ടു ഫോട്ടോകൾ (വെള്ള ബാക് ഗ്രൗണ്ടിൽ) – 48 *33mm. ശ്രദ്ധിക്കുക; ഫോട്ടോയുടെ വലിപ്പ വത്യാസം അപേക്ഷ നിരസിക്കാനുള്ള കാരണമായേക്കാം

3.ഹോട്ടൽ റിസർവേഷൻ ഡീറ്റെയിൽസ് / താമസിക്കുന്ന സ്ഥലത്തിന്റെ അഡ്ഡ്രസ്സ്‌ – രേഖകൾ സഹിതം. പാസ്സ്പോർട്ടിലെ പേരും, ഹോട്ടൽ റിസര്വേഷനിലെ പേരും ഒന്നായിരിക്കാൻ ശ്രദ്ധിക്കുക

ഓൺലൈനിൽ, ഫ്രീ കാന്സലേഷനിൽ ബുക്ക് ചെയ്തത്തിന്റെ രേഖകളാണ് ഞാൻ സമർപ്പിച്ചത്. വിസ ലഭ്യമായതിനു ശേഷം അവ ക്യാൻസൽ ചെയ്തു , നിങ്ങൾക്കാവശ്യമായ തരത്തിൽ പിന്നീട് ബുക്ക് ചെയ്‌താൽ മതി

4.ഫ്ലൈറ്റ് ടിക്കറ്റ് – റൌണ്ട് ട്രിപ്പ് – നിർബന്ധം.

5. ചൈനയിൽ താമസിക്കുന്ന ദിവസങ്ങളിലെ , ഡേ ടു ഡേ ഡീറ്റെയിൽസ് : ടൈപ്പ് ചെയ്തത്. (Itenary): വിസ ലഭ്യമായതിനു ശേഷം നിങ്ങളുടെ ഇഷ്ടപ്രകാരം സഞ്ചരിക്കാം.

6. ആറു മാസത്തെ ഒറിജിനൽ ബാങ്ക് സ്റ്റെമെന്റ്റ് – ബാങ്ക് സീൽ അടക്കം : മിനിമം ബാലൻസ് 1.6 ലക്ഷം രൂപ നിര്ബന്ധമാണ്

7.ആറു മാസത്തെ സാലറി സ്ലിപ് . സ്വന്തം ബിസിനസ് ആണെങ്കിൽ , വരുമാനം സംബന്ധിക്കുന്ന രേഖകൾ മതിയാവും

8. കമ്പനി ലീവ് ലെറ്റർ

9 .രണ്ടു വർഷത്തെ ആദായ നികുതി – റിട്ടേൺ രേഖകൾ

10 . റെസിഡൻസ് പ്രൂഫ്

11 .കവറിങ് ലെറ്റർ ( ഞാൻ അപേക്ഷിച്ചതിന്റെ കോപ്പി ഇതോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട്)

12. വിസാ ഫീ

എക്സ്പ്രസ്സ് വിസ : സിംഗിൾ എൻട്രി : 5700 രൂപ വീ എഫ് എസ് ചാർജ്സ് : 2415 രൂപ

നോർമൽ : 3900 രൂപ വീ എഫ് എസ് ചാർജ്സ് : 1652 രൂപ

കൂടുതൽ വിവരങ്ങൾക്ക് , വീ എഫ് എസ് ഗ്ലോബലിന്റെ മുംബൈ വിസ സെന്റററിലെ ഈ ലിങ്ക് സന്ദർശിക്കുക

https://www.visaforchina.org/…/StepByStep_stepAgreeGoNext.a…

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

RELATED NEWS

NEWS ROUND UP