ഒറ്റപ്പാലം : കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഒറ്റപ്പാലം ഷോറൂമിൽ നിന്നും ആഢംബര കാറായ റോൾസ് റോയ്സിൽ ഉപഭോക്താക്കൾക്ക് വീട്ടിലെത്താം.

ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാർ ഡ്രൈവ് ചെയ്യുക.
എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോറൂം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നൽകാത്ത ഈ അപൂർവ ഓഫർ പ്രഖ്യാപിച്ചത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്സ് ക്യൂബ് പുറത്തിറക്കി.
സ്വർണത്തിന്റെ ആദ്യവില്പന ഉമ്മർ, ഡയമണ്ടിന്റെ ആദ്യവില്പന മീര എന്നിവർ നിർവഹിച്ചു.
ചടങ്ങിൽ മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ സിയാസ്, ജലീൽ, എ കെ ജി എസ് എം എ പ്രസിഡന്റ് വിനിൽ, കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സുനിൽ ബാബു, കെ വി വി ഇ എസ് മുൻ ഭാരവാഹി ഹംസ എന്നിവർ ആശംസയർപ്പിച്ചു.
ഒറ്റപ്പാലത്തെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമായ ഇവിടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബർ 31 വരെ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്.
BIS ഹാൾമാർക്ക്ഡ് 916 ആഭരണങ്ങൾക്ക് സ്പെഷ്യല്‍ ഓഫറുകളും ഡയമണ്ട് ആഭരണങ്ങൾക്ക് 50 % വരെ ഡിസ്കൗണ്ടും കൂടാതെ വിവാഹ പാർട്ടികൾക്ക് പ്രത്യേക ആനുകൂല്യങ്ങളും ഒരുക്കിയിരിക്കുന്നു.
നവംബർ 11 മുതൽ ഡിസംബർ 31 വരെ പർച്ചേയ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവർക്ക് സ്വർണസമ്മാനങ്ങളും 25 ഭാഗ്യശാലികൾക്ക് ഓക്സിജൻ റിസോർട്ടുകളിൽ സൗജന്യമായി താമസിക്കാനുള്ള അവസരവും ലഭിക്കുന്നു.
ആകർഷകങ്ങളായ ഓഫറുകൾക്കും സമ്മാനങ്ങൾക്കുമൊപ്പം തന്നെ സുരക്ഷിതമായി പർച്ചേസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയാണ് ഷോറൂമിന്റെ പ്രവർത്തനം.
News from our Regional Network
RELATED NEWS
English summary: Bobby Chemmanoor as the driver to take the customer home in a Rolls Royce