ഉന്നാവ്​ കേസ്​ പ്രതി കുല്‍ദീപ്​ സിങ്ങി​നെ ബി.ജെ.പി​ പുറത്താക്കി

Loading...

ന്യൂഡല്‍ഹി: ഉന്നാവ്​ ബലാത്സംഗക്കേസില്‍ പ്രതിയായ എം.എല്‍.എ കുല്‍ദീപ്​ സിങ്​ സെങ്കാറിനെ ബി.ജെ.പിയില്‍ നിന്ന്​ പുറത്താക്കി. ബലാത്സംഗകേസില്‍ ഇരയായ പെണ്‍കുട്ടിയും കുടുംബവും വാഹനാപകടത്തില്‍പെട്ട സംഭവത്തില്‍ കുല്‍ദീപ്​ സിങ്ങിന്​ പങ്കു​െണ്ടന്ന ​ ആരോപണം ശക്തമായതോടെയാണ്​ പാര്‍ട്ടി നടപടി.

ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന കുല്‍ദീപ്​ സിങ്ങിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്​. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം നടക്കുകയാണ്​.

ബലാത്സംഗക്കേസില്‍ കുല്‍ദീപ്​ ജയിലിലായിട്ടും ഇയാള്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. കുല്‍ദീപ്​ സിങ്ങിനെ പാര്‍ട്ടി പുറത്താക്കിയെന്ന്​ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ്​ ഉണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശില്‍ നിന്ന്​ നാല​ുതവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടയാളാണ്​ കുല്‍ദീപ്​ സിങ്​ സെങ്കാര്‍.

Loading...