പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

പല്ല് തേക്കുമ്പോഴും നാവ് വടിക്കുമ്പോഴും ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
Oct 15, 2021 09:37 PM | By Shalu Priya

മുഖവും വായും നമ്മുടെ വ്യക്തിത്വത്തിൽ നിർണായകമാണ്. സൗന്ദര്യമല്ല, പകരം വൃത്തിയായി സൂക്ഷിക്കലാണ് പ്രധാനം. അതുപോലെ തന്നെ നല്ല ആരോഗ്യം എന്നാൽ ശരീരത്തിൻറെ മുഴുവനായുള്ള ആരോഗ്യമാണ് ഉദ്ദേശിക്കുന്നത്. ആരോഗ്യ കാര്യത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് പല്ലുകൾ. പല്ലുകൾ എങ്ങനെ പതിവായി ശുചിയാക്കി നിർത്താനാകും എന്നതിലാണ് നമ്മുടെ ആലോചനകൾ. ഇതിന് ആദ്യം വേണ്ടത് പതിവായി പല്ല് തേയ്ക്കുക തന്നെയാണ് എന്ന് ആയുർവേദം ശുപാർശ ചെയ്യുന്നുണ്ട്.

പുരാതന കാലത്ത്, ഇന്ത്യക്കാർ ചില സസ്യങ്ങളുടെയും മരങ്ങളുടെയും ചില്ലകൾ പൊട്ടിച്ചെടുത്ത് അവ പല്ല് തേക്കാനുള്ള ബ്രഷുകളായി ഉപയോഗിച്ചിരുന്നു എന്ന് നമുക്ക് അറിയാം. ഈ പാരമ്പര്യം ഇപ്പോഴും പല സ്ഥലങ്ങളിലും ആളുകൾ പിന്തുടരുന്നുമുണ്ട്.

പഴയ കാലത്തെ ബ്രഷിംഗ് രീതികൾ പിന്തുടരുന്ന ആളുകളുടെ വായുടെ ശുചിത്വം ഇന്ന് ടൂത്ത് പേസ്റ്റും ടൂത്ത് ബ്രഷും ഉപയോഗിക്കുന്ന ആളുകളുടെ വായിലെ ശുചിത്വവുമായി താരതമ്യം ചെയ്താൽ വലിയ വ്യത്യാസം കാണാനാകും എന്നാണ് പഠനങ്ങൾ പറയുന്നത്.

പല്ലുകൾ വൃത്തിയാക്കാൻ ചില മരത്തിെൻറ ചില്ലകൾ ഉപയോഗിക്കുന്ന ആളുകളിൽ ദന്ത ക്ഷയരോഗങ്ങൾ സാധാരണയായി കുറവാണ് എന്നും പഠനം പറയുന്നു. എന്താണ് വായും പല്ലുകളും ശുചിയാക്കി ഉറപ്പോടെ നിർത്തുന്ന ആ പരമ്പരാഗത രീതിയുടെ പ്രത്യേകതകൾ എന്ന് നോക്കാം.

പുരാതന കാലത്ത് എല്ലാവരും സ്ഥിരമായി പല്ലുകൾ വൃത്തിയാക്കാൻ ഏറ്റവും സാധാരണയായി ഉപയോഗിച്ചിരുന്ന മാർഗ്ഗം മരങ്ങളുടെ ചില്ലകൾ ഉപയോഗിക്കുക എന്നതു തന്നെയായിരുന്നു. പല്ലുകൾ വൃത്തിയാക്കാനും ആരോഗ്യമുള്ളതാക്കാനും ആവശ്യമായ ഒൗഷധഗുണങ്ങൾ ചില്ലകളിൽ തന്നെ ഉള്ളതിനാൽ ഇവിടെ പ്രത്യേക ടൂത്ത് പേസ്റ്റ് എന്നത് ആവശ്യമില്ല. ചില്ലകളുടെ അരികുകൾ ചവക്കുന്നുത് പല്ലിൻറെ അരികുകളും മറ്റും കൂടുതൽ ബലമുള്ളതാക്കാനും സഹായിക്കും.

കുറച്ച് കയ്പുള്ള, കടുപ്പമുള്ള, അല്ലെങ്കിൽ അൽപ്പം ചവർേപ്പാ മറ്റോ രുചിയുള്ള ചെടികളിൽ നിന്ന് ചില്ലകൾ തിരഞ്ഞെടുക്കുകയാണ് ഇതിനായി ചെയ്തിരുന്നത്. കയ്പ് അല്ലെങ്കിൽ ചവർപ്പ് രുചികളുള്ള സസ്യങ്ങൾക്ക് പച്ചമരുന്നുകളുടെ ആൻറിമൈക്രോബയൽ ഗുണങ്ങളും ഉണ്ട്. ഇത് വായുടെ ശുചിത്വം നിലനിർത്താൻ നിങ്ങളെ സഹായിക്കും.

വായ് നാറ്റം, അനോറെക്സിയ എന്നിവയ്ക്കെതിരെയും രുചി മുകുളങ്ങളെ ഉണർത്തുന്നതിനും ഇവ സഹായിക്കും. അതിനാൽ ഇത്തരത്തിലുള്ള സ്യങ്ങൾ വേണം തെരഞ്ഞെടുക്കാൻ. അത്യാവശ്യം രൂക്ഷമായ രുചിയുള്ള സസ്യങ്ങൾ ഉമിനീർ മെച്ചപ്പെടുത്താനും വായിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. സുഖകരമല്ലാത്ത രുചിയുള്ള പച്ചമരുന്നുകൾ മോണയിലെ മുറിവുകളും അൾസറും എല്ലാം സുഖപ്പെടുത്തും. മാത്രമല്ല, വായ്നാറ്റത്തെ ചെറുക്കാനും ഇത് സഹായിക്കും. 

ചില്ലകൊണ്ടുള്ള ടൂത്ത് ബ്രഷുകളുടെ അതേ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഹെർബൽ ടൂത്ത് പേസ്റ്റുകൾ വിപണിയിൽ ലഭ്യമാണ്. ഈ ടൂത്ത് പേസ്റ്റുകൾ മിക്കതും മറ്റ് രാസവസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ടൂത്ത് പേസ്റ്റുകളേക്കാൾ മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇവ വായിലെ ദുർഗന്ധം അകറ്റാനും നിങ്ങളെ സഹായിക്കും.


These things should be taken care of while brushing your teeth and brushing your tongue

Next TV

Related Stories
പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

Nov 30, 2021 08:46 AM

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാമോ?

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ പപ്പായയിൽ ഉയർന്ന...

Read More >>
ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

Nov 29, 2021 02:46 PM

ഒമിക്രോൺ ഭീതിയില്‍ ലോകം; ലക്ഷണങ്ങള്‍, നിലവിലെ കണ്ടെത്തലുകള്‍

കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയിലാണ് ലോകരാജ്യങ്ങൾ. പരിശോധനാ സംവിധാനം ശക്തിപ്പെടുത്തിയും വിദേശ യാത്രികർക്ക് കർശന...

Read More >>
കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

Nov 29, 2021 06:07 AM

കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോ​ഗിക്കരുത്; കാരണം...

ലിപ്‌സിറ്റിക് ഉപയോഗിക്കാന്‍ എടുക്കുമ്പോള്‍ അതിന്റെ എക്‌സ്പയറി ഡേറ്റ് നിര്‍ബന്ധമായും നോക്കണം. കാലാവധി കഴി‍ഞ്ഞ ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നതും...

Read More >>
ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

Nov 28, 2021 06:36 PM

ചര്‍മ്മത്തിനും കൊടുക്കാം കോഫി; ഗുണങ്ങള്‍ പലത്

ചര്‍മ്മത്തിലെ കരുവാളിപ്പ്, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയവ തടയാന്‍ കാപിപ്പൊടി കൊണ്ടുള്ള ഫേസ് പാക്കുകള്‍ സഹായിച്ചേക്കാം. അത്തരത്തില്‍...

Read More >>
ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Nov 27, 2021 08:57 PM

ലെെം​ഗിക ബന്ധത്തിന് ശേഷം മൂത്രാശയ അണുബാധ പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

സുരക്ഷിതമായ സെക്സ് ലൈംഗികമായി പകരുന്ന അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. മാത്രമല്ല അതുമായി ബന്ധപ്പെട്ട യുടിഐ പ്രശ്നങ്ങളും. ലൈംഗിക...

Read More >>
തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

Nov 26, 2021 07:58 AM

തലമുടി സംരക്ഷണത്തിന് ഇവ ശ്രദ്ധിച്ചാല്‍ മതിയാവും

നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില...

Read More >>
Top Stories