പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് തോണിക്കടവ്

പ്രകൃതിക്കൊപ്പം സമയം ചെലവിടാം; സഞ്ചാരികളെ കാത്ത് തോണിക്കടവ്
Oct 10, 2021 09:52 PM | By Anjana Shaji

കോവിഡ് കാലത്തിന്റെ വിരസത അകറ്റി ഒരു യാത്ര പോവാൻ ആഗ്രഹിക്കുന്നവർക്ക് മനസും ശരീരവും കുളിർപ്പിക്കാൻ തോണിക്കടവിലേക്ക് പോവാം. കോഴിക്കോട് നഗരത്തിൽ നിന്ന് 50 കിലോമീറ്റർ യാത്ര ചെയ്താൽ പ്രകൃതിക്ക് ഒട്ടും പോറലേൽപ്പിക്കാതെ അണിയിച്ചൊരുക്കിയ തോണിക്കടവിലെത്താം.


കക്കയം ഡാമിനടുത്താണ് തോണിക്കടവെന്ന അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രം. ഇതിനടുത്തു തന്നെയാണ് വിദേശവിനോദസഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും വിധത്തിലുള്ള കരിയാത്തുംപാറയും. കല്യാണ ഫോട്ടോ ഷൂട്ടുകൾക്കും സിനിമ ഷൂട്ടിങ്ങിനും കുടുംബസമേതം സായാഹ്നങ്ങൾ ചെലവിടാനും അവധി ദിനങ്ങൾ ആഘോഷമാക്കാനും അനുയോജ്യമാണ്‌ തോണിക്കടവും കരിയാത്തുംപാറയും.

കോവിഡ് കാലത്തെ അടച്ചിടലുകൾക്കൊടുവിൽ തോണിക്കടവിന്റെയും കരിയാത്തും പാറയുടെയും സൗന്ദര്യം ആസ്വദിക്കാൻ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങി. മേഘങ്ങളെ തൊട്ടുനിൽക്കുന്ന വാച്ച് ടവറും ശാന്തമായ ജലാശയവും പച്ചപ്പും ഹൃദയ ദ്വീപുമെല്ലാം കാഴ്ചക്കാർക്ക് നൽകുന്നത് ഹൃദ്യമായ അനുഭവമാണ്.


കക്കയം മലനിരകളും, ബോട്ട് സർവീസിന് അനുയോജ്യമായ കുറ്റ്യാടി റിസർവോയറിൻ്റ ഭാഗമായ ജലാശയവുമാണ് തോണിക്കടവിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. കുട്ടികൾക്കുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ, കൂടാരങ്ങൾ തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികൾക്ക് പ്രവേശനം.

കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പരവതാനി വിരിച്ചപോലെയാണ് കരിയാത്തും പാറയിലെ പുഴയോരം. വലിയ കാറ്റാടി മരങ്ങളും ഉണങ്ങിയൊടിഞ്ഞ മരത്തടികളും മലബാറിന്റെ ഊട്ടിയായ കരിയാത്തുംപാറക്ക് സൗന്ദര്യം കൂട്ടുന്നതാണ്. പാറക്കൂട്ടങ്ങളും ഉരുളൻ കല്ലുകളും തണുത്ത വെള്ളവും സഞ്ചാരികൾക്ക് നൽകുക മനസ് കുളിർപ്പിക്കുന്ന അനുഭവങ്ങളാണ്. 3.91 കോടി രൂപയാണ് വിനോദ സഞ്ചാര വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.

ഇറിഗേഷൻ വകുപ്പിനാണ് നിർവ്വഹണ ചുമതല. ടൂറിസം മാനേജ്മെൻ്റ് കമ്മറ്റിയാണ് പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന സ്ഥലത്ത് 2014 ൽ ആണ് തോണിക്കടവ് ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒന്നും രണ്ടും ഘട്ടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചിരുന്നു.

രണ്ടാം ഘട്ടത്തിൽ ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വാക് വേ, സീറ്റിങ് ആംഫി തീയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്കരണ സംവിധാനം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ലാൻഡ് സ്കേപ്പിങ്‌, തുടങ്ങിയവയാണ് സഞ്ചാരികൾക്കായി സജ്ജീകരിച്ചിട്ടുള്ളത്. ഹൃദയ ദ്വീപിലേക്കുള്ള സസ്പൻഷൻ ബ്രിഡ്ജും ദ്വീപിന്റെ വികസനവുമാണ് മൂന്നാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരിക്കുന്നത്.

ഇത് കൂടി പൂർത്തിയാവുമ്പോൾ തോണിക്കടവ് ടൂറിസം പദ്ധതി മലബാറിന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറും. താമരശ്ശേരി ഭാഗത്തുനിന്നും വരുന്നവർക്ക് എസ്റ്റേറ്റ്മുക്ക് വഴിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് വരുന്നവർക്ക് കൂരാച്ചുണ്ട് വഴിയും കണ്ണൂരില്‍ നിന്ന് വരുന്നവര്‍ക്ക് കുറ്റ്യാടി ചക്കിട്ടപാറ വഴിയും തോണിക്കടവിലേക്കെത്താം.


രാവിലെ ഒൻപത് മുതൽ വൈകീട്ട് ആറ് വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്. ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് ഒരു ദിവസം കൊണ്ട് തന്നെ അയൽവിനോദ സഞ്ചാര കേന്ദ്രങ്ങളായ കക്കയം ഡാം, പെരുവണ്ണാമൂഴി ഡാം, വയലട, നമ്പികുളം എന്നിവിടങ്ങളിലും സന്ദർശനം നടത്താം.

Spend time with nature; thonikkadavu waiting for tourists

Next TV

Related Stories
ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

Oct 17, 2021 09:16 PM

ഇത്​ തുർക്കിയിലെ വ്യത്യസ്​തമായ മ്യൂസിയം

സ്​കൂബ ഡൈവ്​ ചെയ്​ത്​ കടലിനടിയിൽ പോയാൽ സാധാരണ കാണാനാവുക പ്രകൃതി ഒളിപ്പിച്ചുവെച്ച അത്​ഭുത കാഴ്ചകളാണ്​. ബഹുവർണ നിറത്തിലെ മത്സ്യങ്ങൾ, വിവിധ...

Read More >>
പെട്രോളിന് വെറും 29 രൂപയുള്ള നാട്

Oct 16, 2021 06:31 PM

പെട്രോളിന് വെറും 29 രൂപയുള്ള നാട്

ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം, ഏറ്റവും കൂടുതൽ ആളുകൾക്ക് സ്വന്തമായി കാറുകൾ ഉള്ള നാട്. അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് ഈ കൊച്ചു രാജ്യത്തിന്....

Read More >>
കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

Oct 14, 2021 09:16 PM

കുറുവ വീണ്ടും സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി

കേരളത്തിലെ ഏറ്റവും വലിയ നദീജന്യദ്വീപാണ്‌ കുറുവ. 157 ഹെക്‌ട‌‌റിൽ നൂറോളം ചെറുതുരുത്തുകളുടെ ഒരു സമൂഹമാണ്‌ ഈ ദ്വീപ്‌.നിരവധി ഇനങ്ങളിലുള്ള...

Read More >>
വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

Oct 14, 2021 05:45 PM

വിസ്മയങ്ങളുടെ വിരുന്നൊരുക്കി സഞ്ചാരികൾക്കായൊരു രാജ്യം

മലയും കുന്നുകളും മാത്രമല്ല സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിലുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെ ഉണ്ട്. പടിഞ്ഞാറൻ കാലിഫോർണിയ എന്നും ഈ...

Read More >>
യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌   ഒക്ടോബറിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ

Oct 12, 2021 05:49 PM

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക്‌ ഒക്ടോബറിൽ യാത്ര ചെയ്യാൻ പറ്റിയ സ്ഥലങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് യാത്ര ചെയ്യാൻ പറ്റിയ മാസമാണ് ഒക്ടോബർ. കാരണം ദസറയുൾപ്പടെ നിരവധി അവധി ദിവസങ്ങളാണ് ഈ മാസത്തിൽ...

Read More >>
വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡ്

Oct 11, 2021 09:38 PM

വീണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി ദേവികുളം ഗ്യാപ് റോഡ്

ഗ്യാപ് റോഡിൽ പല തവണ മലയിടിച്ചിലുണ്ടായതോടെ ഇതു വഴിയുള്ള ഗതാഗതം 2 വർഷത്തോളമാണ് നിരോധിച്ചത്. മൂന്നാഴ്ച മുൻപ് ഗ്യാപ് റോഡിൽ മലയിടിഞ്ഞ് ഏതാനും ദിവസം...

Read More >>
Top Stories