17 രോഗികള്‍ക്ക് വിഷം കുത്തിവച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി

Loading...

17 രോഗികള്‍ക്ക് വിഷം കുത്തിവച്ച ഡോക്ടര്‍ക്കെതിരെ അന്വേഷണം തുടങ്ങി. നേരത്തെ ഏഴ് രോഗികളെ വിഷം കുത്തിവെച്ച കേസില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. അനസ്തേഷ്യോളജിസ്റ്റ് ഫ്രെഡറിക് പേഷ്യര്‍ എന്നയാളാണ് ഫ്രാന്‍സില്‍ വിചാരണ നേരിടുന്നത്. 17 രോഗികളില്‍ ഒമ്പത് രോഗികള്‍ മരിച്ചു. ഇയാള്‍ മന:പ്പൂര്‍വം സാഹചര്യം സൃഷ്ടിച്ച് രോഗികളില്‍ അമിത അളവില്‍ മരുന്ന് കുത്തിവക്കുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ വാദിച്ചു.

തനിക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും ഇയാള്‍ നിഷേധിച്ചു. 2017ലാണ് ഇയാള്‍ക്കെതിരെ ആരോപണമുയരുന്നത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കുകയും ചികിത്സിക്കുന്നത് വിലക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിച്ച 66 രോഗികളുടെ കേസില്‍ കഴിഞ്ഞ ആഴ്ച പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു.

രോഗികള്‍ മരിക്കുന്ന സംഭവത്തില്‍ എല്ലായ്പ്പോഴും ഇയാളുടെ സ്വാധീനമുണ്ടായിരുന്നതായി പ്രൊസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, തനിക്കെതിരെയുള്ള എല്ലാ ആരോപണവും പാഷ്യര്‍ നിരസിച്ചു. തന്‍റെ കരിയര്‍ നശിപ്പിക്കാനുള്ള നീക്കമാണെന്നും തന്‍റെ കുടുംബം തകര്‍ന്നെന്നും ഡോക്ടര്‍ കോടതിയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം