കൊവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു ; ആലപ്പുഴയിലെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കൽ തെരുവും പൂട്ടി

ആലപ്പുഴ: കൊവിഡ് വ്യാപനം കൂടിയതോടെ ആലപ്പുഴ പട്ടണത്തിലെ വാണിജ്യകേന്ദ്രമായ മുല്ലയ്ക്കൽ തെരുവും പൂട്ടി. എവിജെ ജംഗ്ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഇരുവശങ്ങൾ, പ്രീമിയർ ബേക്കറിയുടെ കിഴക്കേ ഇടവഴി മുതൽ പേച്ചിഅമ്മൻ കോവിൽ വരെ, പഴയ തിരുമല ക്ഷേത്രത്തിന് പടിഞ്ഞാറുവശം മുതൽ ഫെഡറൽ ബാങ്ക് റോഡ് വരെയുമാണ് ബുധനാഴ്ച്ച കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചത്. കഴി...

ആലപ്പുഴയില്‍ കടലില്‍ കാണാതായ രണ്ടര വയസുക്കാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ  കടലിൽ കാണാതായ രണ്ടര വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി . പുന്നപ്ര ഗലീലിയോ കടപുറത്തു നിന്നുമാണ് തൃശ്ശൂർ സ്വദേശി അനിതയുടെ മകൻ ആദി കൃഷ്ണയുടെ മൃതദേഹം ലഭിച്ചത് . കഴിഞ്ഞ ഞായറാഴ്ച അമ്മയ്ക്ക് ഒപ്പം കടൽ കാണാനെത്തിയ കുട്ടി തിരയിൽ പെട്ട്‌ കാണാതാവുകയായിരുന്നു. സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ബന്ധു പൊലീസിന് മൊഴി നല്‍കിയിരുന്...

അമ്മ കുഞ്ഞിനൊപ്പമുള്ള സെല്‍ഫിയെടുക്കുന്നതിനിടെ രണ്ടരവയസുകാരനെ കടലില്‍ കാണാതായി

ആലപ്പുഴ: അമ്മ കുഞ്ഞിനൊപ്പമുള്ള സെല്‍ഫിയെടുക്കുന്നതിനിടെ രണ്ടരവയസുകാരനെ കടലില്‍ കാണാതായി. ഞായറാഴ്ച ആലപ്പുഴ ബീച്ചിലാണ് സംഭവം രണ്ടര വയസുകാരന്‍ മകനും മറ്റ് രണ്ട് കുട്ടികള്‍ക്കൊപ്പം അമ്മ സെല്‍ഫിയെടുക്കുന്നതിനിടെ കുഞ്ഞ് തിരയില്‍പ്പെടുകയായിരുന്നു. പാലക്കാട് സ്വദേശികളായ ലക്ഷ്മണന്‍ അനിതാമൊഴി ദമ്പതികളുടെ മകനായ ആദികൃഷ്ണനെയാണ് കടലില്‍ കാണാതായത്. രണ...

ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലിൽ കാണാതായി

ആലപ്പുഴ:  ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലിൽ കാണാതായി. ആലപ്പുഴ ഇഎസ്‌ഐ മുക്കിന് സമീപമാണ് രണ്ടരവയസുള്ള അതുൽ കൃഷ്ണയെ ആണ് കാണാതായത്. തൃശൂർ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയ കുട്ടി അമ്മയ്ക്കൊപ്പം കടൽ കാണാൻ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

ചേര്‍ത്തല : പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നഗരസഭ ഏഴാം വാർഡിൽ കൊല്ലംപറമ്പിൽ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബിൽ നിന്നും തീ പടരുകയായിരുന്നു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍...

കുട്ടനാട് ഉപതെരെഞ്ഞെടുപ്പ് ; തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി

ആലപ്പുഴ:  കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി. എന്നാൽ പ്രാദേശിക നേതാക്കളുടെ പേരുകളാണ് തുഷാർ മുന്നോട്ട് വയ്ക്കുന്നത്.  ബിഡിജെഎസ് വിമത വിഭാഗമായ സുഭാഷ് വാസുവും കൂട്ടരും മറ്റന്നാൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും ഉപതെരഞ്ഞെടുപ്പ് നടന്നാൽ ചവറയിലും കുട്ടനാട്ടിലും ശക്തരായ സ്ഥാനാർത്ഥികളെ നിർത്ത...

എഞ്ചിന്‍ തകരാറുമൂലം കടലില്‍ അകപ്പെട്ട കൊല്ലത്തെ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

ആലപ്പുഴ: എഞ്ചിന്‍ തകരാറുമൂലം, കടലില്‍ അകപ്പെട്ട ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.  മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ ആണ് രക്ഷപ്പെടുത്തിയത്. കൊല്ലം അഴീക്കല്‍നിന്ന് കടലില്‍പ്പോയ പമ്പാവാസന്‍ എന്ന ബോട്ടിലെ ആറ് തൊഴിലാളികളെയാണ് എസ്.ഗോവിന്ദ് എന്ന ബോട്ടിലെ തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത് സുബ്രഹ്മണ്യന്‍ (60), കമലാകൃഷ്ണന്‍ (48), അപ്പു (54), രാ...

ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസ് ; പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും

ആലപ്പുഴ:  കൊവിഡ് രോഗിയായ പെൺകുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോവും വഴി ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ആൻ്റിജൻ പരിശോധനയിൽ ഇയാളു...

സംസ്ഥാനത്ത് വീണ്ടും മഴശക്തമാവുന്നു ; 2 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു . കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിൽ കവരത്തിക്ക് സമീപം രൂപപ്പെട്ട ന്യൂനമർദ്ദമാണ് തെക്കൻകേരളത്തിലെ മഴയ്ക്ക് കാരണം. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക  കർണാടക തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലപ്പെട്ട് പടിഞ്ഞാറേക്ക് നീങ്...

ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തിൽ തീപിടിത്തം

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ അറവുകാട് ക്ഷേത്രത്തിൽ തീപിടിത്തം. അറവുകാട് ക്ഷേത്രത്തിലെ തിടപ്പള്ളിയിലാണ് തീ പടര്‍ന്ന് പിടിച്ചത്. വലിയ നാശനഷ്ടങ്ങളില്ലെന്നാണ് പ്രാഥമിക വിവരം. പൂജയ്ക്ക് ശേഷം 10.30 ന് ക്ഷേത്രനട അടച്ചിരുന്നു. ഇതിനുശേഷമാണ് തീപിടിത്തമുണ്ടായത്. തിടപ്പളളിയിൽ സൂക്ഷിച്ചിരുന്ന വിറകിലേയ്ക്ക് തീ പടരുകയായിരുന്നുവെന്നാണ് വിവരം. തിടപ്പള്ളി...