Categories
Kannur

കണ്ണൂര്‍ ജില്ലയില്‍ രണ്ടു കോവിഡ് മരണം കൂടി

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ രണ്ടു കോവിഡ് മരണം കൂടി.  നടുവിൽ പാത്തൻ പാറയിൽ സെബാസ്റ്റ്യനും(59) തളിപ്പറമ്പ് പൂവത്തെ ഇബ്രാഹി(52)മുമാണ് മരിച്ചത്.

കണ്ണൂർ പരിയാരത്തെ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കടുത്ത പനിയും ശ്വാസം മൂട്ടലും ബാധിച്ച് ഇക്കഴിഞ്ഞ 16നാണ് സെബാസ്റ്റ്യനും ഇബ്രാഹിമും മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്.

ഇന്ന് പുലർച്ചെയാണ് രണ്ട് പേരും മരണമടയുന്നത്.

സെബാസ്റ്റ്യന് രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സെബാസ്റ്റ്യൻ ഭാര്യയുടെ ചികിത്സക്ക് ഒരു സ്വകാര്യ ആശുപത്രിയിൽ നിരവധി ദിവസങ്ങൾ ചിലവഴിച്ചിരുന്നു. ഇദ്ദേഹത്തിൽ രോഗ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തളിപ്പറമ്പ് സ്വദേശിയായ ഇബ്രാഹിമിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP