ആക്ഷന്‍ അവതാറില്‍ ടൊവിനോ തോമസ് ! കല്‍ക്കിയുടെ കിടിലന്‍ സോംഗ് ടീസര്‍ പുറത്ത്‌

Loading...

വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. മാസ് എന്റര്‍ടെയ്‌നറായി ഒരുങ്ങിയ സിനിമ ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. കല്‍ക്കിയുടെ പുതിയ സോംഗ് ടീസര്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

ടൊവിനോയുടെ ആക്ഷന്‍ രംഗങ്ങളും പോലീസ് ഗെറ്റപ്പും കാണിക്കുന്ന ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പരീക്ഷണ സ്വഭാവമുളള ഒരു മാസ് ചിത്രമായിരിക്കും കല്‍ക്കിയെന്ന് അണിയറക്കാര്‍ നേരത്തെ സൂചന നല്‍കിയിരുന്നു. സംയുക്ത മേനോന്‍ വീണ്ടും ടൊവിനോയുടെ നായികയായി എത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് ചിത്രം എത്തുന്നത്.

 

സിനിമയില്‍ രാഷ്ട്രീയക്കാരിയായ ഡോ സംഗീത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സുജിന്‍ സുജാതനും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ടൊവിനോയ്ക്കും സംയുക്തയ്ക്കും പുറമെ വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം