#KSurendran|കേരളത്തിൽ മോദിതരംഗം: കെ.സുരേന്ദ്രൻ

#KSurendran|കേരളത്തിൽ മോദിതരംഗം: കെ.സുരേന്ദ്രൻ
Apr 26, 2024 11:30 AM | By Meghababu

 കോഴിക്കോട്: (truevisionnews.com)ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മോദി തരംഗമാണുള്ളതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.

സംസ്ഥാനം ഇത്തവണ കേന്ദ്രസർക്കാരിൻ്റെ മികച്ച ഭരണത്തിനുള്ള പൊസിറ്റീവ് വോട്ടാണ് രേഖപ്പെടുത്തിയതെന്നും അത്തോളി മൊടക്കല്ലൂർ എയുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളത്തിലും ദേശീയ ജനാധിപത്യ സഖ്യം നല്ല വിജയം നേടും. മോദി ഗ്യാരൻ്റി വോട്ടർമാർ ഏറ്റെടുത്തിരിക്കുകയാണ്. ഇടത്-വലത് മുന്നണികളുടെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുന്നതിലൂടെ വയനാടിനെ ചതിക്കുകയാണ്.

ധാർമ്മികതയുണ്ടായിരുന്നെങ്കിൽ താൻ വീണ്ടും അമേഠിയിൽ മത്സരിക്കുമെന്ന് അദ്ദേഹം പറയുമായിരുന്നു. ഈ ചതിക്ക് വയനാടൻ ജനത ഉചിതമായ മറുപടി നൽകും.

ജൂൺ നാലിന് ശേഷം ഇരു മുന്നണികളിൽ നിന്നും നിരവധി വലിയ നേതാക്കൾ ബിജെപിയിൽ ചേരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഭാര്യ ഷീബയുടെയും മകൾ ഗായത്രി ദേവിയുടെയും കൂടെയായിരുന്നു സുരേന്ദ്രൻ സമ്മതിദാന അവകാശം വിനിയോഗിക്കാൻ എത്തിയത്.

#Modi #wave #Kerala #KSurendran

Next TV

Related Stories
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
 ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

May 10, 2025 08:49 PM

ദാരുണം ... ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ച...

Read More >>
'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

May 10, 2025 03:39 PM

'അടിച്ച് കണ്ണ് മുറിക്കും'; പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന് മർദ്ദനം

പയ്യന്നൂരിൽ കടം വാങ്ങിയ 500 രൂപ തിരിച്ചു കൊടുക്കാത്തതിന് യുവാവിന്...

Read More >>
പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

May 10, 2025 02:24 PM

പേരാമ്പ്രയില്‍ ബൈക്ക് യാത്രികൻ ലോറി ദേഹത്ത് കയറി മരിച്ചു, മരിച്ചത് അപ്പോളോ ടയേഴ്‌സ് തൊഴിലാളി

പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്‌സ് തൊഴിലാളി ലോറി ദേഹത്ത് കയറി...

Read More >>
Top Stories