Categories
Look Me

ഈ വിജയം ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്നു

ലോകം പ്രതീക്ഷയർപ്പിച്ച്
ജോ ബൈഡനും കമലാ ഹാരിസിനെയും കാത്തിരിക്കുന്നു.

അമേരിക്കൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞു. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും വൻ വിജയം കൈവരിച്ച് ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്നു.

അധമ രാഷ്ട്രീയത്തിന്റെ തലയ്ക്കടിയേറ്റ ട്രംപ് തന്റെ വിവേക ശൂന്യമായ വാദങ്ങളും പ്രവർത്തങ്ങളുമായി ലജ്ജയില്ലാതെ നിൽക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.

അമേരിക്കൻ ജനത ലോകത്തിനു മുമ്പിൽ അവരുടെ ആത്മരോദനവും പ്രതിഷേധവും ബാലറ്റിലൂടെ അറിയിച്ചു കഴിഞ്ഞു.

ലോകം മുഴുവൻ കൊറോണ വൈറസ് ഭീഷണിയായി ഉയർന്നു വന്നപ്പോൾ അതിനെ നിസ്സാരവൽകരിച്ച് ശാസ്ത്ര നിർദ്ദേശങ്ങൾ പോലും തള്ളി പറഞ്ഞ വിവരം കെട്ട ഒരു ഭരണാധികാരിക്ക് അവിടത്തെ ജനത നൽകിയ ശക്തമായ പ്രഹരം എല്ലാവര്ക്കും പാഠമാവേണ്ടതാണ്.

കറുപ്പന്മാരെ മനുഷ്യ ഗണത്തിൽ അംഗീകരിക്കാൻ പോലും വൈമുഖ്യം കാണിച്ച കറുത്ത മനസ്സിന് നൽകിയ കനത്ത പ്രഹരത്തിൽ ലോകത്തെ മുഴുവനുമുള്ള മനുഷ്യ സ്നേഹികൾക്കും സന്തോഷിക്കാൻ വക നൽകുന്ന റിസൾട്ടാണ് അമേരിക്കയിലെ നല്ല മനുഷ്യർ നൽകിയിട്ടുള്ളത്. നമുക്കും അതിൽ സന്തോഷിക്കാം.

ലോകം മുഴുവൻ പുതിയ ഭരണാധികാരിയെ പ്രതീക്ഷയോടെയാണ് വരവേൽക്കുന്നത്.

നന്മ നിറഞ്ഞ ചുവടുകളുമായി മുന്നേറാൻ ജോ ബൈഡനും കമലാ ഹാരിസിനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

വൈസ് പ്രസിഡന്റായി വരുന്ന കമലാ ഹാരിസിന് ഇന്ത്യയുടെ മണവും ഗുണവുമുണ്ട്.

പിറന്ന നാടിന്റെ നല്ലയോർമ്മകൾ അയവിറക്കുന്ന അവരിലൂടെ ഇന്ത്യാ അമേരിക്കൻ സൗഹൃദം ആഴത്തിൽ വേരുറപ്പിച്ച് വലുതാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഐക്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പതാക വാഹകരായി പ്രവർത്തിക്കാനുള്ള നല്ല തുടക്കമായി ഇത് മാറി വരട്ടെ എന്ന പ്രതീക്ഷയോടെ…..

വിസി ഇക്‌ബാൽ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary:
This victory stands at the top of the world

NEWS ROUND UP