പബ്ജി ഗെയിമിന് ഇന്ത്യയിൽ നിരോധനം

പബ്ജി ഗെയിമിന് ഇന്ത്യയിൽ നിരോധനം. ഇന്ത്യയിലെ സൂററ്റിലാണ് പബ്ജി നിരോധിച്ചിരിക്കുന്നത്.പബ്ജിയുടെ സ്വാദീനം വിദ്യാർത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നു ജില്ല ഭരണകൂടം ഇത് സംബന്ധിച്ചിറക്കിയ സർക്കുലർ പറയുന്നത് എന്നാണ് റിപ്പോർട്ട്.

ഇതിനാൽ തന്നെ പ്രദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അധികാരികൾക്കും പബ്ജി നിരോധനം കർശനമായി നടപ്പിലാക്കണം എന്ന് പറഞ്ഞ് ഈ സർക്കുലർ എത്തിയിട്ടുണ്ട്. ഗുജറാത്ത് ബാലാവകാശ കമ്മീഷൻറെ നിർദേശം ഉൾക്കൊണ്ടാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്.

പബ്ജി ഇന്ത്യ മുഴുവൻ നിരോധിക്കാൻ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ഗുജറാത്ത് ബാലാവകാശ കമ്മീഷൻറെ പറയുന്നു. അടുത്തിടെ ജമ്മു കാശ്മീർ സ്റ്റുഡൻറ് അസോസിയേഷനും പബ്ജി നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.

അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാർ ഗെയിം ആണ് പബ്ജി. എന്നാൽ ഇതിനെതിരെ വലിയ വിമർശനമാണ് ഇന്ത്യയിൽ എങ്ങും ഉയരുന്നത്. നേരത്തെ വിദ്യാർത്ഥികളോട് സംവദിക്കുമ്പോൾ പ്രധാനമന്ത്രി മോദി തന്നെ പബ്ജിക്കെതിരെ പരാമർശം നടത്തിയിരുന്നു.

പബ്ജി നിരോധിക്കാൻ തമിഴ്‌നാട് സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസർക്കാർ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോർട്ട്.

തെല്ലും ഭയമില്ലാതെ, തിരക്കേറിയ റോഡിലൂടെ ഒട്ടേറെ ജീവനുകളും വഹിച്ചു കൊണ്ടാണ് ഫാത്തിയയുടെ യാത്ര. വീഡിയോ കാണാം …………https://youtu.be/vmmI-m3-Dew

Loading...