##disproportionateassets |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും

##disproportionateassets |വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദനം: വടകര മുൻ ആർ.ടി.ഒ.യ്ക്ക് തടവുശിക്ഷയും പിഴയും
May 8, 2024 01:03 PM | By Susmitha Surendran

കോഴിക്കോട് :  (truevisionnews.com)  വടകര റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ മുൻ ആർ.ടി.ഒ. കെ. ഹരീന്ദ്രനെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് വിജിലൻസ് കോടതി ഒരുവർഷം തടവിനും 37.5 ലക്ഷം രൂപ പിഴശിക്ഷയ്ക്കും വിധിച്ചു.

1989 ജനുവരി മുതൽ 2005 ഓഗസ്റ്റ് വരെയുള്ള കാലഘട്ടത്തിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെ വിവിധ ഓഫീസുകളിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, ജോയന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ, റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ എന്നിങ്ങനെ ജോലിചെയ്തിരുന്ന കെ. ഹരീന്ദ്രൻ ഈ കാലയളവിൽ അനധികൃതമായി 38 ലക്ഷത്തിലധികം രൂപയുടെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് കോഴിക്കോട് സ്പെഷ്യൽ സെൽ രജിസ്റ്റർചെയ്ത കേസിലാണ് വിധി.

ഹരീന്ദ്രൻ തന്റെ കുടുംബാംഗങ്ങളുടെ പേരിൽ ബിനാമിയായി സമ്പാദിച്ച എട്ടേക്കർ 87 സെന്റ് സ്ഥലവും ഒരു ഇരുനില വീടും കണ്ടുകെട്ടി.

കോഴിക്കോട് വിജിലൻസ് സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് കെ. സുബൈർ രജിസ്റ്റർചെയ്ത, സ്പെഷ്യൽ സെൽ മുൻ പോലീസ് സൂപ്രണ്ട് ശ്രീസുകൻ കുറ്റപത്രം സമർപ്പിച്ച കേസിലാണ് പ്രതിയായ ഹരീന്ദ്രൻ കുറ്റക്കാരനാണെന്ന് കോഴിക്കോട് വിജിലൻസ് കോടതി കണ്ടെത്തിയത്.

സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി.മാരായിരുന്ന ഐ. മുഹമ്മദ് അസ്ലാം, കെ. മധുസൂദനൻ, ടി. ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ വി.കെ. ശൈലജൻ ഹാജരായി.

#ExRTO #Vadakara #gets #jail #term #fine #disproportionate #assets

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories