#founddead | കണ്ണൂരിൽ കാണാതായ 15കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമോ ആത്മഹത്യയോ, ദുരൂഹത

#founddead | കണ്ണൂരിൽ കാണാതായ 15കാരിയെ  പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ  സംഭവം; കൊലപാതകമോ ആത്മഹത്യയോ, ദുരൂഹത
May 8, 2024 05:15 PM | By Susmitha Surendran

 കണ്ണൂർ: (truevisionnews.com) ഉളിക്കൽ അറബിക്കുളത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

വയത്തൂർ ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനി ദുർഗയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിട്ടി ബാരാപ്പുഴയിൽ നിന്നാണ് 15കാരിയുടെ മൃതദേഹം നാട്ടുകാർ തിരിച്ചറിഞ്ഞത്.

കഴിഞ്ഞ ദിവസം രാവിലെയാണ് കണ്ണൂർ ഉളിക്കൽ അറബിക്കുളം സ്വദേശി 15 വയസുകാരി ദുർഗയെ വീട്ടിൽ നിന്നും കാണാതാവുന്നത്. നടുവിലെ പുരയിൽ രതീഷ് - സിന്ധു ദമ്പതികളുടെ മകളാണ് പത്താം തരം വിദ്യാർഥിയായ ദുർഗ.

ഇന്ന് ഉച്ചയോടെയാണ് ഇരിട്ടി ബാരാപ്പുഴയിൽ നിന്ന് മൃതദേഹം നാട്ടുകാർ കണ്ടെത്തുന്നത്. പിന്നീട് പോലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തു.

വീട്ടിൽ നിന്ന് അകലെയുള്ള ഇരിട്ടി ബാരാപ്പുഴയിൽ മൃതദേഹം എത്തിയതിൽ ഉൾപ്പെടെ ദുരൂഹതയുണ്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പറയാൻ കഴിയൂ എന്നാണ് പോലീസ് പറയുന്നത്.

മരിച്ച വിദ്യാർഥിയുടെ മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. വിദ്യാർഥിനിയെ കാണാതായ ദിവസത്തെ വീടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.

More #details #about #incident #missing #girl #being #found #dead.

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories