#KPraveenKumar | കോഴികോട്ട് ചിലര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു; വിമർശനവുമായി കെ പ്രവീണ്‍ കുമാര്‍

#KPraveenKumar  | കോഴികോട്ട് ചിലര്‍ പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നു; വിമർശനവുമായി കെ പ്രവീണ്‍ കുമാര്‍
May 8, 2024 03:30 PM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com)  പാര്‍ട്ടിയിലെ ചിലര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നതായി ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.

ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചിലരാണ് വിട്ടു നിന്നത്. അവര്‍ക്കെതിരെ പാര്‍ട്ടിയില്‍ നടപടി ഉണ്ടാകും. വിട്ടു നിന്നവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കോഴിക്കോടും വടകരയും ഭൂരിപക്ഷം ഒരു ലക്ഷം കടക്കും. എല്‍ഡിഎഫ് വര്‍ഗീയ പ്രചരണം നടത്തി. കെ കെ ശൈലജ പറഞ്ഞ വീഡിയോ എവിടെ?. സിപിഐഎം വര്‍ഗീയ ധ്രുവീകരണത്തിന് വടകരയില്‍ ശ്രമിച്ചു.

അവിടെ പൊലീസ് പാര്‍ട്ടിയുടെ പോഷക സംഘടനയാകുന്നു. വടകരയില്‍ സിപിഐഎം കളിക്കുന്നത് തീക്കളിയാണെന്നും പ്രവീണ്‍ കുമാർ പറഞ്ഞു.

സ്റ്റീല്‍ കോംപ്ലക്‌സ് വില്‍പ്പന സിപിഐഎം, ബിജെപി നേതാക്കള്‍ അറിഞ്ഞുള്ള നീക്കമാണെന്ന് ടി സിദ്ദീഖ് എംഎല്‍എ ആരോപിച്ചു. എയര്‍ ഇന്ത്യ പണിമുടക്കില്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് യാത്രക്കാരോട് മാപ്പ് പറയണം.

യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം. കേന്ദ്ര വ്യോമയാന മന്ത്രാലയം നടപടി സ്വീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും സിദ്ദീഖ് പറഞ്ഞു.

ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട ചില തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിച്ചുവെന്ന് നേരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരുന്നു.

തിരഞ്ഞെടുപ്പിന് ആറു ദിവസം ബാക്കി നില്‍ക്കെ, കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യന്റെ നേതൃത്വത്തില്‍ 53 പേര്‍ പാര്‍ട്ടി വിടുന്നതായി നടത്തിയ പ്രഖ്യാപനം വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും രാഘവന്‍ ആരോപിച്ചിരുന്നു.

#Some #Kozhikode #stayed #away #from #campaign #KPraveenKumar #criticism

Next TV

Related Stories
#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

May 19, 2024 11:05 PM

#arrest | നാദാപുരം ജാതിയേരിയിൽ യുവാവിനെ കുത്തിയ കേസ്: രണ്ടു പേർ അറസ്റ്റിൽ

കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വളയം തീക്കുനി സ്വദേശി ചപ്പരച്ചാംകണ്ടി അമൽ ബാബുവിന് (22) സോഡ കുപ്പി കൊണ്ടുള്ള...

Read More >>
#arrest |  കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

May 19, 2024 10:52 PM

#arrest | കേരളത്തിലേക്ക് രാസഹലരി ഒഴുക്കുന്ന ‘ക്യാപ്റ്റന്‍’ പിടിയിൽ

മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ ക്യാപ്റ്റന്‍ എന്നറിയപ്പെടുന്ന രെഗ്നാര്‍ പോള്‍ 2014ല്‍ ആണ് സ്റ്റുഡന്റ് വിസയില്‍ ആണ്...

Read More >>
#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

May 19, 2024 09:49 PM

#lightening | ഇടിമിന്നലേറ്റ് വീട്ടിനുള്ളിലെ വൈദ്യുത മീറ്ററും ഭിത്തിയും തകർന്നു

വൈക്കം കിഴക്കേനട ആറാട്ടുകുളങ്ങര മറാലിൽ രാധാകൃഷ്ണൻ നായരും ഭാര്യ ഉഷാകുമാരിയും താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം...

Read More >>
#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

May 19, 2024 09:47 PM

#arrest | വടിവാളും തോക്കുകളുമായി കാറിലെത്തിയ സംഘത്തെ പിടികൂടി നാട്ടുകാർ

സംഘം എത്തിയ വാഹനത്തിൽ വടിവാളുകളും തോക്കുകളും കണ്ടെത്തി. ആറുപേരാണ് വാഹനത്തിൽ...

Read More >>
Top Stories