ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി

Loading...

ടിക് ടോക് ആപ്പിന് ഏർപ്പെടുത്തിയ നിരോധനം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നീക്കി. നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഇതേ കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചോദ്യം ചെയ്ത് ഗൂഗിൾ, ആപ്പിൾ കമ്പനികൾ അവരുടെ ആപ് സ്റ്റോറിൽ നിന്ന് കഴിഞ്ഞ ആഴ്ച ടിക് ടോക് ആപ്പ് നീക്കം ചെയ്തിരുന്നു.

നിരോധനം കോടതി നീക്കം ചെയ്തതോടെ ആപ് സ്റ്റോറുകളിൽ നിന്ന് ഉടൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. അശ്ലീലവും നഗ്നദൃശ്യങ്ങളും ആപ്പിൽ അപ്ലോഡ് ചെയ്യുന്നത് തടയുന്നതിനുള്ള നപടിയുണ്ടാകുമെന്ന് ടിക് ടോകിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ഉറപ്പ് നൽകി. ഇതേ തുടർന്നാണ് കോടതി നിരോധനം എടുത്ത് കളഞ്ഞത്.

ഈ മാസം മൂന്നിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആപ്പിന് വിലക്കേർപ്പെടുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്. സൈബർ കുറ്റകൃത്യങ്ങൾ കൂടുന്നതിന് കാരണമാവുന്നതായി ആരോപിച്ച് മധുര സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിലിടപെട്ടത്.

 

 

 

 

 

 

 

 

 

ജനാധിപത്യത്തില്‍  രാജ്യത്തെ പൌരന് ലഭിക്കുന്ന വലിയ അങ്ങീകാരമാണ് വോട്ടവകാശം . തന്നെ ഭരിക്കേണ്ടവര്‍ ആരെന്ന് സ്വയം തീരുമാനിക്കാനുള്ള മഹത്തായ അവകാശം . കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

Loading...