കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ മൃതദേഹങ്ങൾ ഇടവക സെമിത്തേരികളിൽ ദാഹിപ്പിക്കുമെന്ന് ആലപ്പുഴ ലത്തീൻ രൂപത

Loading...

ആലപ്പുഴ: കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ഇനി    ഇടവക സെമിത്തേരിയില്‍ തന്നെ ദാഹിപ്പിക്കുമെന്നു ആലപ്പുഴ ലത്തീൻ രൂപത.

കൊവിഡ് പ്രോട്ടോക്കോൾ  പ്രകാരം മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാത്ത സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സഭാ തീരുമാനം.

ജില്ലാ കളക്ടറുമായി സഭാ പ്രതിനിധികൾ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച  നടത്തി.

സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ വൈദികരുടെ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ആരോഗ്യ പ്രവര്‍ത്തകരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം അനുസരിച്ച് ഇവര്‍ സംസ്കാരം നടത്തും.

പിന്തുടര്‍ന്ന് വന്ന രീതികളിൽ നിന്ന് മാറി കാലഘട്ടം ആവശ്യപ്പെടുന്ന പ്രത്യേക സാഹചര്യം മുൻനിര്‍ത്തി തീരുമാനങ്ങൾ എടുത്ത സഭാ നേതൃത്വത്തെ ആലപ്പുഴ കളക്ടര്‍ അഭിനന്ദിച്ചു

ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ്  ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിൽ മരിച്ച  രണ്ടു പേരുടെ സംസ്കാരം ഇന്ന്  പള്ളി സെമിത്തേരികളിൽ നടക്കുമെന്നും അറിയിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം