ജനവാസമേഖലയില്‍ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

Loading...

കോതമംഗലം : പൂയംകുട്ടിയില്‍ ജനവാസമേഖലയില്‍  കിണറ്റില്‍ വീണ  കാട്ടാനയെ രക്ഷപ്പെടുത്തി  . ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന കിണറ്റില്‍ വീണത്.

നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ ആനയെ കരയ്ക്കു കയറ്റുന്നതിനുള്ള ശ്രമം നടന്നത്. അതാണ്‌ വിജയത്തില്‍ എത്തിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

പുലര്‍ച്ചെ ആറുമണിയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. ശബ്ദം കേട്ട് വീട്ടുകാരാണ് ആന വീണത് ആദ്യം അറിഞ്ഞത്.

ഏകദേശം അഞ്ച് വയസ് പ്രായമുള്ള ആനയാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. കിണറിന്റെ ഒരു ഭാഗം ഇടിച്ചാണ്  ആനയെ പുറത്തെത്തിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം