കുഞ്ഞേ മാപ്പ്… നഗരസഭാ മേലാളന്മാരെക്കാള്‍ നല്ലത് കാക്കിക്കുള്ളിലെ നന്മമരങ്ങളാണ്

Loading...

ഏറ്റുമാനൂര്‍ : നഗരസഭാ മേലാളന്മാരെക്കാള്‍ നന്‍മ കാക്കിക്ക് തന്നെയെന്നു തെളിയിക്കുകയാണ് ഏറ്റുമാനൂര്‍ പോലീസ്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാനാണു പോലീസ് ഒത്തൊരുമിച്ച്‌ നിന്നത്.

കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതര്‍ സ്ഥലം വിട്ടു നല്‍കാതെ വന്നതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. പോലീസ് മൃതദേഹവുമായി നഗരസഭാ ഓഫീസിനുമുന്നിലെത്തിയതോടെ സ്ഥലം വിട്ടു നല്‍കാന്‍ തീരുമാനിച്ചു.

എന്നാല്‍ ആ കുഞ്ഞിനെ അടക്കം ചെയ്യാനുള്ള കുഴിയെടുക്കാന്‍ ആളെ വിട്ടുകൊടുക്കാതെ വന്നതോടെ പോലീസുകാര്‍ തന്നെ കുഴിയെടുത്തു കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.

സഹപ്രവര്‍ത്തകര്‍ക്കൊപ്പം നിന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. കെ.സജിയാണ് എല്ലാം സ്വന്തം കടമയെന്ന പോലെ ചെയ്തത്. എസ്.ഐ. അനൂപ് സി.നായര്‍, സി.പി.ഒ.മാരായ പദ്മകുമാര്‍, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പേജിലൂടെ കേരള പോലീസിന്റെ അഭിമാനമായവർക്ക് ബിഗ്‌ സല്യൂട്ട് ചൈല്‍ഡ് പ്രൊട്ടെക്റ്റ് ടീം നന്ദി അറിയിക്കുകയാണ് . അതോടൊപ്പം മാസം തികയാതെ പ്രസവിച്ച് ഭൂമി കാണാതെ മരണപ്പെട്ട ആ കുഞ്ഞിനോട് മാപ്പ് പറയുകയാണ്‌ പോസ്റ്റിലൂടെ .

 

ചൈല്‍ഡ് പ്രൊട്ടെക്റ്റ് ടീം കേരളയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക്‌ പോസ്റ്റ്‌ 

 

#പിഞ്ചുകുഞ്ഞിന് #വേണ്ടത് #അന്തിയുറങ്ങാൻ #ഒരടിമണ്ണ് #നൽകാൻ #തയ്യാറാവാതെ നഗരസഭാ മേലാളന്മാർ കൈയൊഴിഞ്ഞപ്പോൾ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത #കാക്കിക്കുള്ളിലെ #നന്മമരങ്ങൾ ഇനിയും മനസാക്ഷി നഷ്ടപ്പെടാതെ സമൂഹത്തിന്റെ നന്മയും സ്നേഹവും കാത്ത് സൂക്ഷിച്ച് കേരള പോലീസിന്റെ അഭിമാനമായവർക്ക് ഒരു #ബിഗ് #സല്യൂട്ട്..

നിങ്ങൾ നഗരസഭക്ക്‌ ഏറ്റെടുത്ത് ചെയ്യാൻ പറ്റില്ലെങ്കിൽ ഞങ്ങൾ അത്‌ ഭംഗിയായി ചെയ്യും. #ഏറ്റുമാനൂർ #നഗരസഭ

അഭിനന്ദനങ്ങൾ #ഏറ്റുമാനൂർ #പോലീസ്‌.

മാസം തികയാതെ പ്രസവിച്ച് ഭൂമി കാണാതെ മരണപ്പെട്ട കുഞ്ഞേ മാപ്പ്.

 

#പിഞ്ചുകുഞ്ഞിന് #വേണ്ടത് #അന്തിയുറങ്ങാൻ #ഒരടിമണ്ണ് #നൽകാൻ #തയ്യാറാവാതെ നഗരസഭാ മേലാളന്മാർ കൈയൊഴിഞ്ഞപ്പോൾ ആ ഉത്തരവാദിത്വം…

Posted by Child Protect Team Kerala on Saturday, November 9, 2019

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം