യുവതിയെ ഭര്‍ത്താവ് തലമൊട്ടയടിച്ച് ഫാനില്‍ കെട്ടിതൂക്കി

Loading...

ലാഹോര്‍: പാകിസ്ഥാനില്‍ ഭാര്യയ്ക്കെതിരെ ഭര്‍ത്താവിന്‍റെ സമാനതകള്‍ ഇല്ലാത്ത ക്രൂരത. അസ്മ അസീസ് എന്ന യുവതിയാണ് തനിക്കേറ്റ പീഡനം സമൂഹമാധ്യമത്തിലുടെ പുറംലോകത്തെത്തിച്ചത്. മാര്‍ച്ച് ഇരുപത്തിയാറിനായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ ലാഹോര്‍ സ്വദേശിയായ ഫൈസല്‍ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഭര്‍ത്താവിന്‍റെ ഈ ആവശ്യം നടപ്പിലാക്കാന്‍ അസ്മ തയ്യാറായില്ല. ഇതോടെ പീഡനം തുടങ്ങുകയായിരുന്നു. ജോലിക്കാരുടെ സഹായത്തോടെ ഇയാള്‍ അസ്മയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി തല മൊട്ടയടിച്ച് നഗ്നയാക്കി ഫാനില്‍ കെട്ടിത്തൂക്കി. ഇതേ രീതിയില്‍ തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാര്‍ച്ച് 26നാണ് തനിക്ക് നേരിട്ട പീഡനങ്ങളെ കുറിച്ചുള്ള വീഡിയോ അസ്മ പുറത്തു വിടുന്നത്. ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് കോളനിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്. അയാള്‍ ജോലിക്കാരുടെ മുന്നില്‍ വച്ച് എന്റെ വസ്ത്രം വലിച്ചൂരി.

ജോലിക്കാര്‍ എന്നെ പിടിച്ചുവെക്കുകയും ഭര്‍ത്താവ് എന്‍റെ മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. എന്റെ വസ്ത്രം നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പില്‍ ബന്ധിച്ചു. ഫാനില്‍ കെട്ടിതൂക്കി. വിവസ്ത്രയാക്കി എന്നെ തൂക്കിലേറ്റുമെന്ന് അയാള്‍ ഭീഷണി മുഴക്കി’അസ്മ പറഞ്ഞു.

പിന്നീട് സംഭവത്തെ പറ്റി പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ അവര്‍ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തി. എന്നാല്‍ അസ്മയുടെ പ്രസ്താവനയെ പൊലീസ് നിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തില്‍ അസ്മയുടെ വീട്ടില്‍ പൊലീസുകാര്‍ പോയിരുന്നുവെന്നും എന്നാല്‍ വീട് പൂട്ടിയിട്ടിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെട്ടിട്ടുണ്ട്.

 

പഴശ്ശിയുടെ മണ്ണ് രാഹുൽ ഗാന്ധിക്ക് വാട്ടർ ലൂ ആകുമൊ? വോട്ട് ക്വാട്ടയുമായി സി പി എം ഇറങ്ങുമ്പോൾ……………………..വീഡിയോ കാണാം 

Loading...