പത്തനാപുരത്ത് പൊലിസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

Loading...

കൊല്ലം: പത്തനാപുരത്ത് പൊലിസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്റെ മകന്‍ ആഷിക്കാ(19)ണ് മരിച്ചത്. ഇന്നലെ രാത്രി 12മണിക്ക് ശേഷമാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ നിന്നാണ് ഷോക്കേറ്റ് മരിച്ചത്.

പ്രദേശത്ത് എസ്ഡിപിഐ സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്തിരുന്നു. പൊലിസിനെ കണ്ട് ഭയന്നോടവേ പന്നിക്ക് എര്‍ത്ത് വലിച്ചിരുന്ന കമ്ബിയില്‍ ആഷിഖ് കുടുങ്ങുകയായിരുന്നു. പരുക്കേറ്റ മറ്റൊരു വിദ്യാര്‍ഥി ജോമോന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Loading...