നടൻ സൗബിൻ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആൺകുഞ്ഞ് പിറന്നു

Loading...

നടൻ സൗബിൻ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആൺകുഞ്ഞ് പിറന്നു. സോഷ്യൽ മീഡിയയിലൂടെയാണ് അച്ഛനായ വിവരം സൗബിൻ ആരാധകരുമായി പങ്കുവെച്ചത്. ഭാര്യക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രവും സൗബിൻ പങ്കുവെച്ചു. 2017 ഡിസംബർ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

നിരവധി പേർ താരത്തിന് ആളശംസകളറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. നടന്മാരായ ടോവിനോ, ഇന്ദ്രജിത്, സണ്ണി വെയ്ൻ, വിനയ് ഫോർട്ട്, നടിമാരായ ശ്രിന്ദ, മീര നന്ദൻ, സംയുക്ത മേനോൻ, അപർണ ബാലമുരളി, സംവിധായകൻ ആഷിക് അബു എന്നിവരും താരത്തിനും കുടുംബത്തിനും ആശംസകളറിയിച്ചു.

അഭിനയത്തിലും സംവിധാനത്തിലും മലയാളിയുടെ ഇഷ്ടം നേടി മുന്നേറുകയാണ് സൗബിൻ. കുമ്പളങ്ങി നൈറ്റ്‌സിലെ സജി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിനു സൗബിനെ തേടി മികച്ച നടനുള്ള സംസ്ഥാന അവാർഡ് എത്തിയിരുന്നു. ജോൺ പോൾ സംവിധാനം ചെയ്യുന്ന അമ്പിളിയിലും ഭദ്രൻ സംവിധാനം ചെയ്യുന്ന ജൂതനിലും നായകൻ സൗബിനാണ്.

Loading...