സര്‍ക്കാര്‍ സ്കൂളുകളില്‍ പച്ച വല്‍ക്കരണം; ബ്ളാക്ബോര്‍ഡുകള്‍ പച്ചപുതയ്ക്കുന്നു

Loading...

school_boad_06282014

മലപ്പുറം: സര്‍ക്കാര്‍ സ്കൂളുകളിലെ ബ്ളാക്ബോര്‍ഡുകള്‍ പച്ചപുതയ്ക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്കരണം വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായ തിരൂരങ്ങാടിയില്‍ നിന്നാണ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായി മലപ്പുറത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ ബ്ളാക്ബോര്‍ഡുകള്‍ പച്ചനിറമടിച്ചു. കണ്ണിനു കുളിര്‍മയേകാനാണ് പച്ചനിറമെന്നാണ് ഇതിനു നല്കുന്ന വിശദീകരണം. എംഎല്‍എമാരുടെ പ്രാദേശികഫണ്ടുപയോഗിച്ചുള്ള വികസനത്തിന്റെ ഭാഗമായാണ് ഈ നടപടി. അതേസമയം, ബോര്‍ഡുകളെ പച്ചപുതപ്പിക്കാനുള്ള തീരുമാനം ജനാധിപത്യവിരുദ്ധമാണെന്ന് മുന്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രതികരിച്ചു. ഭരണഘടനാവിരുദ്ധമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കുന്ന നടപടിയാണിത്. വിദഗ്ധ സമിതിയെ വിളിച്ച് ചര്‍ച്ചകള്‍ നടത്തിയ ശേഷം പരിഷ്കാരങ്ങള്‍ വരുത്തണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോര്‍ഡുകളില്‍ പച്ചനിറമടിക്കാനുള്ള സര്‍ക്കാര്‍ നീക്കം നിര്‍ഭാഗ്യകരമാണെന്ന് കെഎസ്യുവും പ്രതികരിച്ചു.

Loading...