റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ആ​ര്‍-7 ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍.

Loading...

ലി​സ്ബ​ണ്‍: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സി​ആ​ര്‍-7 ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​ള്ളി ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍.

ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റു​ന്ന​തി​നെ കു​റി​ച്ച്‌ ഇ​തു​വ​രെ ഒ​രു നി​ര്‍​ദേ​ശ​വും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഹോ​ട്ട​ലാ​യി ത​ന്നെ തു​ട​രു​മെ​ന്നും ഹോ​ട്ട​ല്‍ പ്ര​തി​നി​ധി അ​റി​യി​ച്ചു.

പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്ബോ​ള്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലു​ക​ള്‍ ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റി​യെ​ന്ന്, താ​ര​ത്തി​ന്‍റെ ക്ല​ബ്ബാ​യ യു​വ​ന്‍റ​സി​ന്‍റെ വെ​ബ്സൈ​റ്റും സ്പാ​നി​ഷ് ദി​ന​പ്പ​ത്ര​മാ​യ മാ​ര്‍​സ​യു​മാ​ണു റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തു പി​ന്നീ​ട് പി​ന്‍​വ​ലി​ച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യു​ടെ ബ്രാ​ന്‍​ഡാ​യ സി​ആ​ര്‍-7​ന്‍റെ പേ​രി​ലാ​ണ് ഹോ​ട്ട​ലു​ക​ള്‍. ഈ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും സേ​വ​നം ചെ​യ്യു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ​യും മ​റ്റ് സ്റ്റാ​ഫു​ക​ളു​ടെ​യും ശ​ന്പ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ള്‍ റൊ​ണാ​ള്‍​ഡോ വ​ഹി​ക്കു​മെ​ന്നാ​ണു പു​റ​ത്തു​വ​ന്ന റി​പ്പോ​ര്‍​ട്ട്.

ഇ​റ്റാ​ലി​യ​ന്‍ സി​രി എ​യി​ല്‍ യു​വ​ന്‍​റ​സി​ന്‍റെ താ​ര​മാ​യ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ, സ​ഹ​താ​രം ഡാ​നി​യേ​ല്‍ റു​ഗാ​നി​ക്കു കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ, പോ​ര്‍​ച്ചു​ഗ​ലി​ലെ വീ​ട്ടി​ലാ​ണു​ള്ള​ത്. പോ​ര്‍​ച്ചു​ഗ​ലി​ല്‍ ഇ​തു​വ​രെ 245 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ ഇ​തു​വ​രെ ആ​രും മ​രി​ച്ചി​ട്ടി​ല്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം