Categories
Cinema

റിമിയെ പ്രൊപ്പോസ് ചെയ്യ്ത് ഹാസ്യ താരം ; റിമിയുടെ മറുപടിയിങ്ങനെ

രു കോമഡി പരിപാടിയില്‍ റിമിയും ഹാസ്യ താരം ഹരീഷ് കണാരനും ഒന്നിച്ചപ്പോഴുണ്ടായ രസകരമായ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

പരിപാടിയില്‍ വിധികര്‍ത്താവായാണ് റിമി എത്തിയത്. അതിഥിയായാണ് ഹരീഷ് എത്തിയത്. പരിപാടിയില്‍ അവതാരികയായി മീരയായിരുന്നു എത്തിയത്.

”സാധാരണ ചില ആണുങ്ങളെ കാണുമ്പോള്‍ നമുക്ക് ക്രഷ് അല്ലെങ്കില്‍ പേടി തോന്നും, എന്നാല്‍ ”ഹരീഷേട്ടനെ കാണുമ്പോള്‍ ഒരു ടെഡി ബിയറിനെ പോലെ കൊഞ്ചിക്കാനും വീട്ടില്‍ കൊണ്ടുപോകാനുമാണ് തോന്നുന്നതെന്ന്” അവതാരക മീര പരിപാടിയ്ക്കിടയില്‍ പറഞ്ഞു. ഇതോടെ റിമിയുടെ ശ്രദ്ധ ഹരീഷിന്റെ നേര്‍ക്കായി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക

ഹരീഷേട്ടനെ പോലൊരാള്‍ വന്ന് ഐ ലവ് യു പറഞ്ഞാല്‍ തനിക്ക് പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്നാണ് റിമി പറഞ്ഞത്. ഇതോടെ പരിപാടിയിലെ മറ്റൊരു വിധികര്‍ത്താവായ ജഗദീഷ് ഹരീഷിനോട് റിമിയെ ആത്മാര്‍ത്ഥമായി പ്രൊപ്പോസ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഹരീഷ് ”ഐ ലവ് യു” പറഞ്ഞപ്പോള്‍ തനിക്ക് ചേട്ടനെ ഒരുപാട് ഇഷ്ടമാണ്. അത് അങ്ങിനെ ഒരു ഇഷ്ടം അല്ലെന്നുമായിരുന്നു റിമിയുടെ രസകരമായ മറുപടി. എന്തായാലും റിമിയുടെ മറുപടി ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS