റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവം ; ഷവോമി നല്‍കുന്ന വിശദീകരണമിങ്ങനെ

Loading...

റെഡ്മി നോട്ട് 7 എസ് തീപിടിച്ച സംഭവത്തില്‍ വിശദീകരണവുമായി ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി. മുംബൈ സ്വദേശിയുടെ ഫോണിന് തീ പിടിച്ചതില്‍ പുറത്തുനിന്നുള്ള ഇടപെടലുണ്ടായിട്ടുണ്ട്.

അതിനാല്‍ ഫോണിന് സംഭവിച്ച തകരാറ് ഉപയോക്താവിന്‍റെ അറിവോടെയുള്ളതാണെന്നും നിര്‍മ്മാണത്തിന്റെ പലഘട്ടങ്ങളില്‍ ആവശ്യമായ സുരക്ഷാ പരിശോധനക്കു ശേഷമാണ് ഓരോ ഫോണും പുറത്തിറക്കുന്നതെന്നുമാണ് ഷവോമിയുടെ വക്താവ് നല്‍കിയ വിശദീകരണം. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഷവോമി വിശദീകരണവുമായി രംഗത്തെത്തിയത്.

മുംബൈ സ്വദേശിയായ ഈശ്വര്‍ ചവാന്‍റെ ഫോണാണ് തീ പിടിച്ചത്. ഫ്ലിപ്പ്കാര്‍ട്ടില്‍ നിന്നും ഒക്ടോബറിലാണ് ചവാന്‍ റെഡ്മി നോട്ട് 7എസ് വാങ്ങിയത്. നവംബര്‍ രണ്ട് വരെ ഫോണിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല.

എന്നാല്‍ അന്നേ ദിവസം ഫോണില്‍ നിന്നും കത്തുന്ന മണം വന്നയുടന്‍ ഫോണ്‍ വേഗം മേശപ്പുറത്തേക്ക് വെക്കുകയായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യുമ്ബോഴല്ല ഇത് സംഭവിച്ചതെന്നും, നിര്‍മ്മാണത്തിലെ കുഴപ്പം മൂലമാണ് അപകടമുണ്ടായതെന്ന് ഉടമയും, ഫോണ്‍ ഉടമ ശരിയായ രീതിയില്‍ ഉപയോഗിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ഷവോമിയും വാദിച്ചത് മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിരുന്നു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം