Categories
കേരളം

കോഴി മാലിന്യത്തിൽ ഒളിപ്പിച്ച് കടത്തിയ മദ്യശേഖരം പിടികൂടി

പാനൂർ : പന്നിഫാമിലേക്കെന്ന വ്യാജേനെ കോഴി ഇറച്ചി മാലിന്യം ശേഖരിച്ച് ഇതിൻ്റെ മറവിൽ മദ്യക്കടത്ത്.

കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിലെ ഒരു കോഴി ഇറച്ചി വില്പനക്കടയിൽ നിന്ന് ശേഖരിച്ച കോഴി ഇറച്ചി മാലിന്യം കയറ്റിയ ഗുഡ്സ് മിനിലോറിയിൽ നിന്നാണ് മദ്യം പിടിച്ചെടുത്തത്.

വാഹനം ഓടിച്ച വയനാട് പാനോം സ്വദേശി മേനോത്ത് ജിബിൻ ( 24 ) നെ പാനൂർ എസ് ഐ മനോഹരൻ്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു.

വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലിന്യം നിറച്ച പ്ലാസ്റ്ററിക്ക് വീപ്പകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഒരു ലിറ്ററിൻ്റെ 12 കുപ്പി മാഹി മദ്യം.

കോഴി മാലിന്യം സംസ്ക്കരിക്കാനായി മട്ടന്നൂർ നഗരസഭയുടെ സംസ്ക്കരണ പ്ലാറ്റിലേക്ക് കൊണ്ട് പോയി. വയനാട്ടിലേക്ക് വൻതോതിൽ മാഹി മദ്യം കടത്തുന്നതായി നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.

കോഴി മാലിന്യം നിറച്ച വണ്ടികൾ പൊതുവേ പൊലീസ് പരിശോധിക്കാറില്ല. മദ്യം ലക്ഷ്യസ്ഥാനത്ത് എത്തിച്ച ശേഷം കോഴി മാലിന്യം പൊതുസ്ഥലത്ത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP