സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയേയും കാമുകനേയും പൊലീസ് പിടികൂടി

Loading...

വിതുര : സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയേയും കാമുകനേയും പൊലീസ് പിടികൂടി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ നിന്നാണ് പൊലീസ് കമിതാക്കളെ പിടികൂടിയത്. തൊളിക്കോട് സ്വദേശിയായ 36കാരിയേയും ഈരാട്ടുപേട്ട സ്വദേശി സുബൈര്‍ എന്ന 32 കാരനേയുമാണ് ഫെബ്രുവരി 17ന് വിതുര പൊലീസ് പിടികൂടിയത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ; ഈ മാസം ആറിന് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ല എന്ന പരാതി വിതുര സ്റ്റേഷനില്‍ നല്‍കിയിരുന്നു.

നെടുമങ്ങാട് ഡിവൈ എസ് പി സ്റ്റുവര്‍ട്ട് കീലര്‍, സി ഐ എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈര്‍ എന്നയാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് മനസ്സിലായി. ടിക്-ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത് എന്ന് പൊലീസ് പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് സുബൈറുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വിജയവാഡയിലാണെന്ന വിവരം കിട്ടി. ഉടന്‍തന്നെ എസ് ഐ എസ് എല്‍ സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു. എന്നാല്‍, അവിടെയെത്തുമ്ബോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു.

ഇതിനിടയിലാണ് ഇരുവരും പശ്ചിമബംഗാളിലുണ്ടെന്ന വിവരം ലഭിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുര്‍ഷിദാബാദില്‍ ഹൂഗ്ലി നദിയുടെ തീരത്തെ ഉള്‍ഗ്രാമത്തില്‍ സുബൈറിന്റെ കീഴില്‍ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നത്.

ഗ്രാമീണര്‍ സംഘടിച്ച്‌ അറസ്റ്റ് ചെയ്യുന്നത് തടയാന്‍ നോക്കിയെങ്കിലും അത് തടഞ്ഞ് ദംഗല്‍ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ശൈലേന്ദ്രനാഥ് ബിശ്വാസിന്റെ നേതൃത്വത്തില്‍ ദംഗല്‍ പൊലീസ് നല്‍കിയ സഹായവും നിര്‍ണായകമായി. അന്വേഷണ സംഘത്തില്‍ എസ് ഐ എസ് എല്‍ സുധീഷ്, സി പി ഒ മാരായ ബിജു, ജവാദ്, സൈബര്‍ സെല്‍ അംഗങ്ങളായ ഹരിമോന്‍, മനു എന്നിവര്‍ ഉണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം