കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും കൊലപാതകം : രണ്ടുപേര്‍ പോലീസ് പിടിയില്‍

പെരിയ : കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും കൊലപാതകത്തില്‍ രണ്ടുപേര്‍ പോലീസ് പിടിയില്‍. സിപിഐ എം പ്രവര്‍ത്തകരാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത് . ഇരുവരുടെയും മൃതദേഹങ്ങള്‍ വിലാപയാത്രയായി ജന്മനാട്ടിലേക്ക് പുറപ്പെട്ടു . ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ സംസ്ക്കരിക്കും .

കൃപേഷും ശരത്‍ലാലും കൊല്ലപ്പെട്ടുവെന്ന വിവരം വിശ്വസിക്കാനാകാതെ നാട്ടുകാർ. ഈ സംഭവത്തെ തുടർന്ന് സിപിഎം പ്രാദേശിക നേതാക്കൾ അക്രമിക്കപ്പെട്ടതോടെ തർക്കം കൂടുതൽ രൂക്ഷമായി. കൃപേഷും ശരത്‍ലാലും ഈ കേസിൽ പ്രതികളായിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കും സിപിഎമ്മിൽനിന്നു ഭീഷണിയുണ്ടായിരുന്നുവെന്നു സുഹൃത്തുക്കൾ പറഞ്ഞു.സമീപത്തെ ക്ഷേത്രത്തിലെ പെരുങ്കളിയാട്ട ഉൽസവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണത്തിനു ശേഷം തിരിച്ചടി ഉണ്ടാവുമെന്ന് ചില കേന്ദ്രങ്ങളിൽ നിന്നു ഭീഷണിയും ഉണ്ടായിരുന്നു. സംഭവത്തെ തുടർന്നു രാത്രി കല്യോട്ട് വ്യാപക അക്രമമാണ് ഉണ്ടായത്. സിപിഎം ഓഫിസ് തകർക്കുകയും സിപിഎം അനുഭാവികളുടെ വ്യാപാര സ്ഥാപനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം