ആപത്തിൻ്റെ തോത് വർദ്ധിക്കുകയാണ് ജനം ജാഗ്രത പുലർത്തണം- മുഖ്യമന്ത്രി

Loading...

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 വിതക്കുന്ന ആപത്തിൻ്റെ തോത് വർദ്ധിക്കുകയാണ് എന്നും ജനം ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കേന്ദ്രം പ്രഖ്യാപിച്ച ഇളവുകൾ സംസ്ഥാനത്തും നടപ്പാക്കും. മത സ്ഥാപനങ്ങളിൽ നിയന്ത്രണത്തോടെ പ്രവേശനം അനുവദിക്കും. കൂട്ടം ചേരരുത്.

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കേരളത്തില്‍  ഇന്ന് 111 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചു. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗ വ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്നും അദേഹം  പറഞ്ഞു.

50 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിയവരാണ്. പത്ത് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. 22 പേരുടെ പരിശോധന ഫലമാണ് ഇന്ന് നെഗറ്റീവ് ആയത്.

പാലക്കാട്ട് മാത്രം ഇന്ന് നാൽപ്പത് പുതിയ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലപ്പുറത്ത് 18 പേര്‍ക്കാണ് കൊവിഡ് . പത്തനംതിട്ടയിൽ പതിനൊന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം 5 കൊല്ലം  2 ആലപ്പുഴ  5  കോട്ടയം  1 എറണാകുളം  10 തൃശൂര്‍  8 വയനാട് 3 കോഴിക്കോട് 4 കാസറഗോഡ്  1 ഇടുക്കി  3 എന്നിങ്ങനെയാണ് പോസിറ്റീവായ മറ്റു ജില്ല തിരിച്ചുള്ള കണക്കുകള്‍.

128 ഹോട്ട് സ്പോട്ടുകളാണ് സംസ്ഥാനത്ത് ഇതുവരെ ഉള്ളത്. വയനാട് മൂന്ന് കണ്ണൂര്‍ കോഴിക്കോട് ഓരോന്ന് വീതവും പുതിയ ഹോട്ട് സ്പോട്ടുകൾ ഉണ്ടായിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം