ഉറ്റ ചങ്ങാതിമാരായി കൊച്ചുണ്ണിയും പക്കിയും; മലർവാടിയിൽ നിന്ന് കൊച്ചുണ്ണിയിലേക്ക് വളർന്ന നിവിൻ, ചരിത്രമാകാൻ നിവിൻ ലാൽ കൂട്ടുകെട്ട്

ഫിലിം ഡസ്ക്

പ്രേക്ഷകരെ ആകർഷിച്ച വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമ പുറത്തിറങ്ങിയത് 2009 ലായിരുന്നു. നടൻ ദിലീപ് നിർമ്മിച്ച സിനിമയിലേക്ക് നായക കഥാപാത്രത്തെയടക്കം കണ്ടെത്താൻ വിനീതും സംഘവും ഓഡിഷൻ സംഘടിപ്പിക്കുന്നു. അന്ന് ആ ഓഡിഷനിലേക്ക് കയറി വന്ന് നായകനായി മലയാള സിനിമയിൽ തന്റേതായ ഇരുപ്പുറപ്പിച്ചു ഒരു നടനുണ്ട്; അയാളാണ് നിവിൻ പോളി. പിന്നീട് 2012 ൽ തട്ടത്തിൻ മറയത്തുമായി വിനീത് ശ്രീനിവാസൻ വീണ്ടും വന്നപ്പോൾ പ്രണയാതുരനായ നായക കഥാപാത്രമായി നിവിനെ പിന്നെയും പ്രേക്ഷകർ കണ്ടു. അതിലെ ഗാന രംഗങ്ങളും പ്രണയ വര്ണനകളും സല്ലാപ നിമിഷങ്ങളും പ്രേക്ഷക സമൂഹം ഇനിയും മറന്നിട്ടില്ല. 2013 ൽ നേരം ,പതിനാലിൽ 1983 , ഓം ശാന്തി ഓശാന അങ്ങനെയങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ നിവിൻപോളി എന്ന താരം മലയാള മുഖ്യധാരാ സിനിമയുടെ കോടികൾ വിലയുള്ള നായക സാന്നിധ്യമായി വളർന്നു.

Image result for nivin pauly mohanlal

നിവിൻ എന്ന നടന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 27 കോടിക്ക് പഴശ്ശിരാജ എടുത്ത ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി. 20 കോടിയിലേറെ രൂപ കൊച്ചുണ്ണിക്കും ഗോകുലം മുടക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. റോഷൻ ആൻഡ്രുസ് ആണ് സംവിധായകൻ . ഒക്ടോബർ പതിനൊന്നിന് ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തിയ ‘കേരളാറോബിന്‍ഹുഡ്’ എന്ന് വിശേഷിപ്പിക്കാവുന്ന കായംകുളം കൊച്ചുണ്ണിയുടെ കഥയാണിത്.കൊട്ടാരത്തിൽ ശങ്കുണ്ണി എഴുതിയ ഐതിഹ്യമാലയിൽ നിന്നാണ് ഈ കഥ.

Image result for nivin pauly mohanlal

പത്തൊമ്പതാം നൂറ്റാണ്ടിൽ മദ്ധ്യതിരുവിതാംകൂർ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. മോഷ്ടാവായിരുന്നെങ്കിലും പണക്കാർക്കെതിരെ പാവങ്ങളുടെ പക്ഷം നിന്ന സ്ഥിതിസമത്വവാദിയും സാമൂഹ്യപരിഷ്കർത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുക സാധാരണമാണ്‌. ധനവാന്മാരിൽ നിന്ന് വസ്തുവകകൾ അപഹരിച്ചെടുത്ത് പാവങ്ങൾക്ക് നൽകുകയായിരുന്നു അയാൾ ചെയ്തിരുന്നതെന്ന് പറയപ്പെടുന്നു. കായംകുളത്ത് ഇപ്പോഴുള്ള പണ്ടകശാലക്കുടുംബം കൊച്ചുണ്ണിയുടെ അഞ്ചാം തലമുറയിലെ പിന്തുടർച്ച അവകാശപ്പെടുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലുള്ള രചനകളും തലമുറകളിലൂടെ വാമൊഴിയായി പകർത്തെത്തിയ കഥകളും, കേരളീയരുടെ ഓർമ്മയിൽ കൊച്ചുണ്ണി മായാതെ നിൽക്കാൻ കാരണമായി.

Image result for kayamkulam kochunni

മോഷണത്തിൽ കൊച്ചുണ്ണിക്കുണ്ടായിരുന്ന സാമർത്ഥ്യത്തെക്കുറിച്ച് അനേകം കഥകൾ പ്രചാരത്തിലുണ്ട്. കായംകുളത്ത് പുതുപ്പള്ളി പഞ്ചായത്തിലെ വാരണപ്പള്ളി തറവാട്ടിൽ കൊച്ചുണ്ണി നടത്തിയതായി പറയപ്പെടുന്ന മോഷണത്തിന്റെ കഥ പ്രസിദ്ധമാണ്‌. കുടുംബസുഹൃത്തായിരുന്ന കൊച്ചുണ്ണിയെ, തന്റെ വീട്ടിൽ നിന്ന് മോഷണം നടത്താൻ തറവാട്ടു കാരണവർ വെല്ലുവിളിച്ചതാണ്‌ ഈ മോഷണത്തിന്‌ കാരണമായതായി പറയപ്പെടുന്നത്. തറവാട്ടു തിണ്ണയിൽ കാരണവരോടൊപ്പം മുറുക്കും സംഭാഷണവുമായി ഇരുന്ന കൊച്ചുണ്ണി, പൂമുഖവാതിലിനകത്തെ സാക്ഷയുടെ സ്ഥാനം മനസ്സിലാക്കി പുറത്ത് ചുണ്ണാമ്പു കൊണ്ട് അടയാളപ്പെടുത്തിയെന്നും അന്നു രാത്രി അവിടം തുരന്നു മോഷണം നടത്തിയശേഷം പിറ്റേന്ന് മുതൽ തിരികെ നൽകിയെന്നുമാണ്‌ കഥ. കൊച്ചുണ്ണിയുടെ കൗശലത്തിന്റെ സാക്ഷ്യമായി ആ വാതിൽ ഇപ്പോഴും തറവാട്ടിൽ സൂക്ഷിച്ചുപോരുന്നു.

Image result for nivin pauly mohanlal

കൊച്ചുണ്ണിയുടെ പ്രവർത്തനങ്ങൾ അതിരുവിട്ടപ്പോൾ ഏതുവിധത്തിലും അയാളെ പിടിക്കാൻ ദിവാൻ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാൽ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാർത്തികപ്പള്ളി തഹസീൽദാർ, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയിൽ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാൾ, അറസ്റ്റു ചെയ്ത പോലീസുകാരനേയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു. കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീൽദാരായ കുഞ്ഞുപ്പണിക്കർക്കാണ്‌. ഇക്കാര്യത്തിൽ തഹസീൽദാർ, കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാർ, കൊച്ചുകുഞ്ഞുപിള്ള, കൊച്ചുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, സൽക്കാരത്തിനിടെ മരുന്നു കലർത്തിയ ഭക്ഷണം നൽകി മയക്കിയ ശേഷമാണ്‌ ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്.

Image result for nivin pauly mohanlal

ഇനി ഇത്തിക്കര പക്കിയുടെ കഥ ഇങ്ങനെ–, പാവങ്ങളെ അടിമകളെപോലെ പണിയെടുപ്പിച്ച്‌ പണമുണ്ടാക്കുകയും കപ്പം കൊടുക്കാത്തവരുടെ കൃഷിയിടങ്ങള്‍ കൈയേറി കാര്‍ഷിക ഉല്‌പന്നങ്ങള്‍ സ്വന്തം പത്തായത്തിലാക്കുന്നവരാണ്‌ ഇത്തിക്കരപക്കിയുടെ നോട്ടപുള്ളികള്‍. ഇവരെ കൊള്ള നടത്തികിട്ടുന്ന മുതലുകള്‍ പാവങ്ങള്‍ക്ക്‌ നല്‍കുകയാണ്‌ പക്കിയുടെ രീതി.

Image result for kayamkulam kochunni

ഇത്തിക്കരയാറിന്റെ ഭാഗങ്ങളാണ്‌ പക്കിയുടെയും കൂട്ടരുടേയും സങ്കേതം. പരവൂര്‍ കായല്‍, ആറ്റിങ്ങലാറ്‌ എന്നിവിടങ്ങളിലും പകല്‍കൊള്ളയും തീവെട്ടിക്കൊള്ളയും നടത്തും. തിരുവിതാംകൂര്‍ രാജഭരണം അവസാന ഘട്ടത്തിലെത്തിനില്‍ക്കുന്ന സമയമായിരുന്നു അന്ന്‌. ബ്രിട്ടീഷ്‌ചക്രം നിലവിലുള്ള കാലം.
28 ചക്രമാണ്‌ ഇന്നത്തെ ഒരു രൂപ. ഇരുപത്തിയെട്ടര ചക്രം ഒരു ബ്രിട്ടീഷ്‌ ചക്രം- . – ആദിച്ചനല്ലൂര്‍ എന്ന സ്‌ഥലത്ത്‌ നാട്ടിലെ പ്രമാണിയായ ഒരു നമ്പൂതിരി കുടുംബം താമസിച്ചിരുന്നു. നമ്പ്യാര്‍മഠം എന്നായിരുന്നു കുടുംബപ്പേര്‌. . വീടിനു സമീപം നോക്കെത്താദൂരം വരെ പാടം.

Image result for kayamkulam kochunni

വിശന്ന്‌ അന്നത്തിനായി യാചിക്കുന്നവരെ അടിച്ചുപുറത്താക്കുന്ന പ്രമാണിയുടെ വീട്ടില്‍ കയറാന്‍ ഇത്തിക്കര പക്കിയും കൂട്ടരും തീരുമാനിച്ചു. അന്നു രാത്രിതന്നെ അവര്‍ പ്രമാണിയെ കെട്ടിയിട്ട്‌ കൊള്ള നടത്തി. നെല്ലും പണവും വാരിക്കെട്ടി പോകാന്‍ നേരം, പുഴവക്കില്‍ തല ചായ്‌ക്കുമ്പോള്‍ ഉപയോഗിക്കാനായി പ്രമാണിയുടെ മുറിയിലുണ്ടായിരുന്ന തലയിണ കൂടി പക്കിയെടുത്തു.

നിങ്ങള്‍ പണമോ നെല്ലോ എന്തുവേണമെങ്കിലും കൊണ്ടുപൊയ്‌ക്കാ, തലയിണ മാത്രം ദയവായി കൊണ്ടു പോകരുത്‌. വെറും ഒരു തലയിണയ്‌ക്കുവേണ്ടി പ്രമാണി എന്താണിങ്ങനെ?- ഇത്തിക്കരപക്കി സംശയിച്ചുനിന്നു. തലയിണ മുറിച്ച്‌ പരിശോധിച്ചപ്പോഴോ നിറച്ചും രത്നങ്ങള്‍. പാവങ്ങളെ പറ്റിച്ച്‌ ഉണ്ടാക്കിയ അവയൊക്കെ അവരവര്‍ക്കുതന്നെ വീതിച്ചു നല്‍കുകയും ചെയ്‌തു.

Image result for kayamkulam kochunni

ഉമയനല്ലൂര്‍ എന്ന സ്‌ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്റെ മകനായിരുന്നു ഇത്തിക്കരപക്കി. യഥാര്‍ത്ഥ പേര്‌ മുഹമ്മദ്‌ അബ്‌ദുല്‍ ഖാദര്‍. ഉമ്മയോടൊപ്പം ബന്ധുക്കള്‍ക്കൊപ്പം കുട്ടിക്കാലത്ത്‌ ഇത്തിക്കരയില്‍ എത്തി സ്‌ഥിര താമസമായി. പഠനത്തില്‍ പിന്നിലാണെങ്കിലും അന്യരെ സഹായിക്കാന്‍ സദാസന്നദ്ധന്‍. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനായിരുന്നു.

പ്രദേശത്തെ ആദ്യ പോലീസ്‌ സ്‌റ്റേഷന്‍ പരവൂരായിരുന്നു. ഇവിടത്തെ പോലീസുകാര്‍ക്കെല്ലാം പക്കിയെ ഭയവുമായിരുന്നു. ഒരിയ്‌ക്കല്‍ പോലും പിടികൂടാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടുമില്ലായിരുന്നു. അക്കാലത്ത്‌ പരവൂര്‍ കായല്‍ വഴിയും തോടുവഴിയും കായംകുളത്തു നിന്നും കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കും മറ്റും വലിയ വള്ളത്തില്‍ ചരക്ക്‌ കടത്ത്‌ ഉണ്ടായിരുന്നു. ഇതില്‍ നിന്നും കൊള്ള നടത്താന്‍ കായംകുളം കൊച്ചുണ്ണിയെ്‌ക്കാപ്പം പക്കിയും കാണുമായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ഉറ്റസുഹൃത്തായ പക്കി ഒരിയ്‌ക്കലും ഒപ്പം നിന്നവരെ ചതിക്കില്ല, അതാണ് പക്കിയുടെ ഏറ്റവും വലിയ പ്രത്യേകത.മൈലക്കാട്‌ സിത്താരമുക്കിലെ കൊട്ടുമ്പുറം പള്ളിയിലെ ഖബര്‍സ്‌ഥാനില്‍ ആദ്യ വരിയിലെ രണ്ടാമനായി നിത്യവിശ്രമം കൊള്ളുന്നത്‌ ഇത്തിക്കരപക്കിയാണ്.

Image result for kayamkulam kochunni

ഐതിഹ്യത്തിലെ കായംകുളം കൊച്ചുണ്ണിയും ഇത്തിക്കരപ്പക്കിയും ഈ സവിശേഷതകൾ ഉള്ളവരാണ്. കൊച്ചുണ്ണിയായി നിവിൻപോളി എത്തുമ്പോൾ പക്കിയാവുന്നത് മോഹൻലാൽ ആണ് എന്നുള്ളതാണ് ചിത്രത്തിൻെറ പ്രത്യേകത. ചിത്രം റിലീസ് ആവുന്നതിനു മുൻപ് തന്നെ സാറ്റലെറ്റ് വില്പനയിലൂടെയും മറ്റും മുടക്കുമുതലിന്റെ ഭൂരിഭാഗവും നിർമ്മാതാക്കളായ ഗോകുലം ഉറപ്പിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. റോഷൻ ആൻഡ്‌റൂസിന്റെ സംവിധാന മികവും സഞ്ജയ് ബോബി ടീമിന്റെ രചനയും ചിത്രത്തെ മികവുറ്റതാക്കും എന്നാണ് സൂചനകൾ.

Image result for kayamkulam kochunni

ഏറ്റവും ശ്രദ്ധേയമായ ഒരു ചരിത്ര കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം കൈവന്നതിലൂടെ നിവിൻ പോളി എന്ന നടന്റെ കരിയർ ഗ്രാഫ് ഉയരുകയാണ്. ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ നിവിന്റേതായി മലയാളത്തിലിറങ്ങിക്കഴിഞ്ഞു. കൊച്ചുണ്ണിയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നിവിനും സിനിമയുടെ അണിയറക്കാരും . ഈ വളർച്ചയിൽ നിവിൻ പോളി ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് മലർവാടി ആർട്സ് ക്ലബ്ബിൽ അംഗത്വം നൽകിയ വിനീത് ശ്രീനിവാസനോടാവും.

Loading...